»   » 10ഫൈറ്റ്, 5സ്റ്റണ്ട് മാസ്റ്റര്‍; മാസ്റ്റര്‍ പീസ് മമ്മൂട്ടി ഇടിച്ച് തെറിപ്പിക്കും, ലാലിനെ വെല്ലുമോ??

10ഫൈറ്റ്, 5സ്റ്റണ്ട് മാസ്റ്റര്‍; മാസ്റ്റര്‍ പീസ് മമ്മൂട്ടി ഇടിച്ച് തെറിപ്പിക്കും, ലാലിനെ വെല്ലുമോ??

Written By:
Subscribe to Filmibeat Malayalam
പത്ത് കിടിലന്‍ ഫൈറ്റ് സീനുകളുമായി മമ്മൂക്കയുടെ മാസ്റ്റര്‍പീസ് | filmibeat Malayalam

മോഹന്‍ലാല്‍ സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്. പെര്‍ഫക്ട് ആക്ഷന്‍ ഹീറോ എന്നാണ് പുലിമുരുകന് ശേഷം മോഹന്‍ലാലിന് കിട്ടിയ വിശേഷണം. ലാലിന്റെ ഈ പേരും പുകഴും മമ്മൂട്ടിയ്‌ക്കൊരു വെല്ലുവിളിയായിരുന്നു.

സംയുക്തയെ കാണാനില്ല.. കാണാനില്ല എന്ന് പറഞ്ഞവര്‍ കണ്ടോളൂ... കാണാത്ത 16 ചിത്രങ്ങള്‍

എന്തായാലും പുതിയ ചിത്രത്തിലൂടെ അതൊന്ന് മാറ്റി പിടിയ്ക്കുകയാണ് മമ്മൂട്ടി. റിലീസിന് തയ്യാറെടുക്കുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തില്‍ പത്ത് സംഘട്ടന രംഗങ്ങളാണത്രെ ഉള്ളത്.

സുരക്ഷയ്ക്ക് പെപ്പര്‍ സ്‌പ്രേയുമായി നടക്കുന്ന തെന്നിന്ത്യന്‍ നായിക, അത്രയ്ക്ക് ക്രൂരമാണ്!!

ആക്ഷന് പ്രധാനം

മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസ് ചിത്രമായ മാസ്റ്റര്‍ പീസ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാമത്രെ. അഞ്ച് സ്റ്റണ്ട് മാസ്റ്റര്‍മാരാണ് ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

പത്ത് ഫൈറ്റ് സീന്‍

കനല്‍ കണ്ണന്‍, മാഫിയ ശശി, സ്റ്റണ്ട് സില്‍വ, ജോളി മാസ്റ്റര്‍, സിരുത്തൈ ഗണേഷ് എന്നിവരാണ് ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇവര്‍ ഒരുക്കിയ പത്തോളം ഫൈറ്റ് സീക്വന്‍സുകളാണ് മാസ്റ്റര്‍ പീസിലുള്ളത്.

മാസ് സിനിമയാവും

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാസ് സിനിമയ്ക്കാണ് സംവിധായകന്‍ അജയ് വാസുദേവ് ശ്രമിക്കുന്നത്. 100 ദിവസത്തിലധികമാണ് മാസ്റ്റര്‍ പീസിന്റെ ചിത്രീകരണം നീണ്ടത്.

മമ്മൂട്ടിയുടെ വേഷം

കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ ഉണ്ണിമുകുന്ദന്‍ വേഷമിടുന്നുണ്ട്.

English summary
10 fight scene by stunt master in Mammootty's Masterpiece

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam