»   » കല്യാണം കഴിഞ്ഞാലും സിനിമ വിടില്ല: ശ്വേത

കല്യാണം കഴിഞ്ഞാലും സിനിമ വിടില്ല: ശ്വേത

Posted By:
Subscribe to Filmibeat Malayalam
Swetha Menon
വിവാഹം കഴിഞ്ഞാല്‍ ഫീല്‍ഡില്‍ തിളങ്ങിനില്‍ക്കുന്ന ഒട്ടുമിക്ക നടിമാരും നല്ല വീട്ടുകാരിയായി ഒതുങ്ങാറാണ് പതിവ്. ഈയൊരു നാട്ടുനടപ്പ തെറ്റിയ്ക്കാനൊരുങ്ങുകയാണ് നടി ശ്വേത. താലികെട്ടിയാലും സിനിമ വിടില്ലെന്ന് നടി പറയുന്നു.

മുംബൈയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിയ്ക്കുന്ന ശ്രീനിവാസ മേനോനുമായി ശ്വേതയുടെ വിവാഹം ജൂണ്‍ 18ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വേതയുടെ വളാഞ്ചേരിയിലുള്ള തറവാട്ട് വീട്ടിലാവും കല്യാണം. വിവാഹം തീര്‍ത്തും സ്വകാര്യ ചടങ്ങാനാഗ്രഹിയ്ക്കുന്ന ശ്വേതയും ശ്രീനിവാസനും പിന്നീട് സുഹൃത്തുക്കള്‍ക്കായി വിരുന്ന് നല്‍കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

എന്തായാലും ശ്വേതയുടെ വിവാഹത്തലേന്ന് മലയാള സിനിമ ഏറെ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന രതിനിര്‍വേദം തിയറ്ററുകളിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ശ്വേതയുടെ രതിചേച്ചിയാണ് ഈ സിനിമയുടെ ആകര്‍ഷണം.

English summary
Actress Swetha Menon, who had recently revealed being in love with Mumbai based journalist Sreevalsan Menon, says that she would continue acting even after marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam