»   » ആ ചിരി വേഗം മടങ്ങിവരട്ടെ; കേരളം പ്രാര്‍ഥനയില്‍

ആ ചിരി വേഗം മടങ്ങിവരട്ടെ; കേരളം പ്രാര്‍ഥനയില്‍

Posted By:
Subscribe to Filmibeat Malayalam
Jagathy Sreekumar
കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. രക്തസ്രാവം നിയന്ത്ര വിധേയമായതായും രക്തസമ്മര്‍ദ്ദം സാധാര നിലയിലായതായും ഡോക്ടര്‍ അറിയിച്ചു.

വയറിനുള്ളില്‍ രക്തസ്രാവമുണ്ടായതാണ് ജഗതിയുടെ നില ഗുരുതരമാക്കിയത്. ഇതേത്തുടര്‍ന്ന് അദ്ദേഹം അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരുന്നു.

അപകടവിവരമറിഞ്ഞ് കോഴിക്കോടുള്ള സിനിമാപ്രവര്‍ത്തകരെല്ലാം ആശുപത്രിയില്‍ എത്തിയിരുന്നു.
മലയാളികള്‍ മുഴുവന്‍ മഹാനടന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് നടന്‍ മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന സിനിമയുടെ ഷൂട്ടിംഗിനായി പോകവേയാണ് കോഴിക്കോട് തേഞ്ഞിപ്പാലത്തിന് സമീപം അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയത്.

എം പത്കുമാറിന്റെ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ഇടവപ്പാതിയുടെ ലൊക്കേഷനിലേക്ക് പോകുംവഴിക്കായിരുന്നു അപകടം.

English summary
Jagathy Sreekumar, who sustained injuries on his chest and abdomen, was admitted to a private hospital here and put on ventilator, police said

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X