ഞാനും എന്റെ ഫാമിലിയുമായി ജയറാമെത്തുന്നു

സീരിയല്‍ രംഗത്ത് തിരക്കുള്ള സംവിധായകനായ രാജീവിന്റെ അരങ്ങേറ്റ ചിത്രമാണ് ഞാനും എന്റെ ഫാമിലിയും. മുന്‍പ് മമ്മൂട്ടിയെ വച്ച് ഒരു ചിത്രമെടുക്കാന്‍ രാജീവ് ആലോചിച്ചിരുന്നെങ്കിലും നടന്നില്ല. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ നെടുമുടിവേണു, ജഗതിശ്രീകുമാര്‍, മനോജ്‌കെ.ജയന്‍, ബിന്ദുപണിക്കര്‍, മല്ലികസുകുമാരന്‍, തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. എം ജി ശ്രീകുമാറാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജിപി വിജയകുമാര്‍ നിര്‍മ്മിയ്ക്കുന്ന ചിത്രം 2012ല്‍ തീയേറ്ററിലെത്തുന്ന ആദ്യ ജയറാം ചിത്രമായിരിക്കും. സീരിയല്‍ രംഗത്ത് നിന്നെത്തി സിനിമയില്‍ വിജയഗാഥ രചിച്ച സജി സുരേന്ദനെ പോലെ രാജീവും മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കരുതാം
jayaram kk rajeev serial director Mamta nithya menon ജയറാം കെകെ രാജീവ് സീരിയല്‍ മംമ്ത നിത്യ മേനോന് സംവിധായകന്


Click it and Unblock the Notifications