മീര ജാസ്മിന്റെ തിരിച്ച് വരവ് മോശം സമയത്തോ, പത്ത് കല്‍പ്പനകളുടെ എട്ട് ദിവസത്തെ കളക്ഷന്‍
ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണല്ലോ. ഡോണ്‍ മാക്‌സ് സംവിധാനം ചെയ്ത പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലൂടെ.
ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണല്ലോ. ഡോണ്‍ മാക്‌സ് സംവിധാനം ചെയ്ത പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലൂടെ. നവംബര്‍ 25നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ച് വരുന്നത്.
അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍. ഇപ്പോഴിതാ റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. എട്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്.

ബോക്‌സോഫീസ് കളക്ഷന്‍
എട്ട് ദിവസങ്ങള്‍ക്കൊണ്ട് 1.78 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ചിത്രം നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

മോശം കളക്ഷന്‍
പുതിയ സാമ്പത്തിക പരിഷ്‌കരണവും പ്രൊമോഷന്‍ പരിപാടികളുമാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ കുറഞ്ഞ് പോകാന്‍ കാരണമെന്നാണ് പറയുന്നത്.

മീര ജാസ്മിന്റെ തിരിച്ച് വരവ്
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ മീര ജാസ്മിന്റെ തിരിച്ച് വരവ് കൂടിയാണ് പത്ത് കല്‍പ്പനകള്‍. പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ മീരാ ജാസ്മിന്‍ പ്രത്യക്ഷപ്പെട്ടത്.

കാസ്റ്റിങും ട്രെയിലറും
തുടക്കത്തിലെ ചിത്രത്തിന്റെ കാസ്റ്റിങും ട്രെയിലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

കഥാപാത്രങ്ങള്‍
പ്രശാന്ത് നാരായണന്‍, കനിഹ, കവിത, നായര്‍, ജോജു ജോര്‍ജ്, റിതിക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷട്ടര്‍ ബഗ്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ ഡോണ്‍ മാക്‌സ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്.


Click it and Unblock the Notifications











