»   » കാവ്യയുടെ വിവാഹവിരുന്നിന്റെ വീഡിയോ

കാവ്യയുടെ വിവാഹവിരുന്നിന്റെ വീഡിയോ

Subscribe to Filmibeat Malayalam
Kavya With Nishal
കാവ്യാ മാധവന്‍ എന്ന നടി മലയാളികളുടെ ഗൃഹാതുരതകളില്‍ ഒന്നായി മാറുന്നു. ഇനിയൊരു തിരിച്ചുവരവിനുള്ള പ്രതീക്ഷകള്‍ തന്നിട്ടാണ്‌ തല്‍ക്കാലത്തേയ്‌ക്കെന്ന്‌ പറഞ്ഞ്‌ കാവ്യ കുടുംബജീവിതത്തില്‍ വ്യാപൃതയാവുന്നതെങ്കിലും. മലയാളിത്തമുള്ള ഒരു നടിയെയാണ്‌ മലയാള സിനിമയ്‌ക്ക്‌ നഷ്ടപ്പെടുന്നത്‌.

കാവ്യയുടെ വിവാഹം മലയാളികള്‍ക്കെല്ലാം ആഘോഷമായിരുന്നു. മൂകാംബികയില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത താലികെട്ട്‌, പിന്നീട്‌ കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ ചലച്ചിത്രലോകത്തുനിന്നുള്ളവര്‍ക്കായി ഒരുക്കിയ റിസപ്‌ഷന്‍. അതുംകഴിഞ്ഞ്‌ സ്വന്തം നാടായ കാഞ്ഞങ്ങാട്ട്‌ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി ഒരുക്കിയ മറ്റൊരു റിസപ്‌ഷന്‍.

കൊച്ചിയിലെ റിസപ്‌ഷനില്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളുള്‍പ്പെടെ ചലച്ചിത്രലോകത്തുനിന്നുള്ള ഒട്ടുമുക്കാല്‍ ആളുകളും പങ്കെടുത്തിരുന്നു. അതിന്റെ വീഡിയോ ദൃശ്യം കാണൂ..


Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam