കണ്ടക്ടറുടെ റോളില്‍ കുഞ്ചാക്കോ ബോബന്‍

ഇമേജുകളെല്ലാം തകര്‍ത്തെറിഞ്ഞ് തിരിച്ചുവന്ന കുഞ്ചാക്കോ ബോബനാണ് ബസ് കണ്ടക്ടറാവുന്നത്. നവാഗത സംവിധായകന്‍ സുഗീതിന്റെ ഓര്‍ഡിനറിയിലൂടെയാണ്് കുഞ്ചാക്കോ വ്യത്യസ്തമായ റോള്‍ തേടുന്നത്. ട്രാഫിക്കിലൂടെ 2011ല്‍ തകര്‍പ്പന്‍ തുടക്കം കാഴ്ചവെച്ച കുഞ്ചാക്കോ വിജയതരംഗം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അവതരിപ്പിയ്ക്കുന്നത്.
സംവിധായകന്‍ കമലിന്റെ ശിഷ്യനായ സുഗീത് തന്നെയാണ് ഓര്‍ഡിനറയുെട തിരക്കഥ രചിയ്ക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്ത അവതരിപ്പിയ്ക്കുന്നുണ്ട്. ഹാസ്യത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ചേര്‍ന്ന് ഈ വിഭാഗം കൈകാര്യം ചെയ്യും.
ലക്ഷ്മിനാഥ് ആന്റ് മാജിക് മൂവീസിന്റെ ബാനറില്‍ രാജീവ് നായരും സുധീഷും ചേര്‍ന്നാണ് ഓര്‍ഡിനറി തിയറ്ററുകളിലിറക്കുന്നത്.


Click it and Unblock the Notifications