»   » ചാക്കോച്ചനെ മോഹന്‍ലാല്‍ ഞെട്ടിച്ചപ്പോള്‍

ചാക്കോച്ചനെ മോഹന്‍ലാല്‍ ഞെട്ടിച്ചപ്പോള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/10-kunjako-boban-about-mohanlal-2-aid0167.html">Next »</a></li></ul>
Kunchacko Boban,
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനെ പ്രതിനായകനാക്കി അവതരിപ്പിച്ച ഫാസില്‍ അനിയത്തി പ്രാവിലൂടെ മലയാളികള്‍ക്ക് ചാക്കോച്ചനെന്ന ചോക്ലേറ്റ് നായകനേയും സമ്മാനിച്ചു.

പിന്നീട് ഫാസില്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഈ രണ്ടു നടന്‍മാരും ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചു. പലപ്പോഴും കണ്ടുമുട്ടി. എന്നാല്‍ അടുത്തിടെ ഒരു സിനിമാവാരിക ഈ രണ്ടു നടന്‍മാരേയും ഒന്നിപ്പിച്ചു. യുവനടനായ ചാക്കോച്ചന്‍ ലാലേട്ടനെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്തു.

ലാലേട്ടനെ മുന്‍പ് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹവുമായി കൂടുതല്‍ അടുത്തത് ഹരികൃഷ്ണന്‍സിന്റെ സെറ്റില്‍ വച്ചാണെന്ന് ചാക്കോച്ചന്‍. ലാലേട്ടനുമായി സംസാരിയ്ക്കുമ്പോള്‍ വളരെ അടുത്ത ഒരാളോട് ഇടപഴകുന്നതു പോലെ തോന്നും. വളരെ ഫ്രീയായിട്ടാണ് പെരുമാറുക. പെട്ടന്ന് എല്ലാവരുമായി അടുക്കുന്ന സ്വഭാവക്കാരനാണ്.

എങ്കിലും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ലാലേട്ടന്‍ തന്നെ ഞെട്ടിച്ചെന്ന് ചാക്കോച്ചന്‍ ഓര്‍മ്മിച്ചു. ഡയറക്ടര്‍ ആക്ഷന്‍ പറയുന്നതിന് മുന്‍പു വരെ കളിച്ചും ചിരിച്ചും നില്‍ക്കുന്ന ഒരാളായിരിക്കും ലാല്‍.

എന്നാല്‍ ആക്ഷന്‍ പറഞ്ഞാല്‍ ലാലേട്ടന്റെ മുഖത്ത് നിമിഷ വേഗത്തില്‍ അഭിനയം വരും. അപ്പോള്‍ ഒപ്പം നില്‍ക്കുന്നവര്‍ പതറിപ്പോവും. തൊട്ടുമുന്‍പ് ചിരിച്ചു നിന്ന അതേ മൂഡിലാവും നമ്മള്‍. സീരിയസായിട്ടുള്ള ഒരു സീനിലാണ് അഭിനയിക്കേണ്ടി വരുന്നതെങ്കില്‍ കുടുങ്ങിപ്പോവും.

ലാലേട്ടനൊപ്പം ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ ചിരി അമര്‍ത്തിപ്പിടിച്ച് അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും ചാക്കോച്ചന്‍ വെളിപ്പെടുത്തി, ലാലേട്ടന്റെ അഭിനയത്തേക്കാള്‍ തന്നെ അമ്പരപ്പിച്ചത് അദ്ദേഹം ഡബ്ബ് ചെയ്യുന്ന രീതിയാണെന്ന് ചാക്കോച്ചന്‍ പറയുന്നു

അടുത്ത പേജില്‍
ലാലേട്ടന്റെ ഡബ്ബിംങ്ങും രസകരം

<ul id="pagination-digg"><li class="next"><a href="/news/10-kunjako-boban-about-mohanlal-2-aid0167.html">Next »</a></li></ul>
English summary
Actor Kunchacko Boban shares his experiments with superstar Mohanlal.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam