ലാലേട്ടന്റെ ഡബ്ബിങ്ങും രസകരം

ലാലേട്ടന്റെ ഡബ്ബിങ് കാണാമല്ലോ എന്നു കരുതി ചാക്കോച്ചന്‍ സ്റ്റുഡിയോയ്ക്ക് ഉളളില്‍ ചെന്നു. ലാലേട്ടന്‍ വളരെ കൂളായി ചമ്രം പടിഞ്ഞിരുന്ന് ഡബ്ബ് ചെയ്യുകയാണ്. ഇതു കണ്ട് താന്‍ അമ്പരന്നു പോയെന്ന് ചാക്കോച്ചന്‍.
തനിയ്ക്ക് പണ്ടെ ഇരുന്നു കൊണ്ട് ഡബ്ബു ചെയ്യാനറിയില്ല. ഡബ്ബ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായും നില്‍ക്കണം. ഇതൊക്കെ ലാലേട്ടന്‍ പ്രതിഭാശാലിയാണെന്നതിനുള്ള ഉദാഹരണങ്ങളാണെന്ന് ചാക്കോച്ചന്‍.
ഹരികൃഷ്ണന്‍സിന് ശേഷം മാടമ്പി എന്ന ചിത്രത്തില്‍ ലാലേട്ടനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അത് നടന്നില്ല. പിന്നീട് കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
ലാലേട്ടന്‍ അവതരിപ്പിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമേതെന്ന് ചോദിച്ചാല്‍ ചാക്കോച്ചന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. കിരീടത്തിലെ സേതുമാധവന്‍ തന്നെ ചാക്കോച്ചന്റെ ഫേവറേറ്റ്. അതിലെ ഇമോഷ്ണല്‍ രംഗങ്ങളില്‍ ലാലേട്ടന്‍ സൂപ്പറായിട്ടുണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു.
ആദ്യ പേജില്‍
ചാക്കോച്ചനെ മോഹന്‍ലാല്‍ ഞെട്ടിച്ചപ്പോള്‍


Click it and Unblock the Notifications