മധുപാല്‍ വീണ്ടും സംവിധായകന്റെ റോളില്‍

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കും. ചിത്രത്തില്‍ ശ്രീനിവാസനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല. അടുത്തിടെ ശദ്ധിക്കപ്പെട്ട തമിഴ്ചിത്രം അങ്ങാടി തെരുവിന്റെ തിരക്കഥാകൃത്തായ ജയമോഹനാണ് മധുപാലിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തില്‍ നെടുമുടി വേണു, ഇന്നസെന്റ് എന്നിവര്‍ക്കും പ്രമുഖ വേഷങ്ങളുണ്ട്. നവംബര്‍ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന.


Click it and Unblock the Notifications