»   » മമ്മൂട്ടിയുടെ കോബ്രയില്‍ ലാല്‍ അഭയം തേടുന്നു

മമ്മൂട്ടിയുടെ കോബ്രയില്‍ ലാല്‍ അഭയം തേടുന്നു

Posted By:
Subscribe to Filmibeat Malayalam
Cobra
മമ്മൂട്ടിയെ നായകനാക്കി ലാല്‍ സംവിധാനം ചെയ്യുന്ന കോബ്രയുടെ ഷൂട്ടിങ് നവംബര്‍ 9ന് തൃശൂരിലെ ചാലക്കുടിയില്‍ ആരംഭിച്ചു. അതേസമയം ഷാജി കൈലാസിന്റെ കിങ് ആന്റ് കമ്മീഷണര്‍ പൂര്‍ത്തിയാക്കിയതിന് ശേഷമെ മമ്മൂട്ടി കോബ്രയുടെ ലൊക്കേഷനിലെത്തൂ.

പതിവ് നായകന്മാരെയും പുതുമുഖതാരങ്ങളെയും വച്ചുള്ള ചിത്രങ്ങള്‍ തകര്‍ന്നപ്പോഴാണ് ലാല്‍ മമ്മൂട്ടിയുടെ പിന്നെലെ പോകുന്നത്. ലാലിന്റെ അവസാന ചിത്രമായ ടൂര്‍ണമെന്റ് പ്ലേ ആന്റ് റീപ്ലേ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കോബ്ര വന്‍ വിജയമാക്കണമെന്ന നിശ്ചയത്തിലാണ് ലാല്‍.

മമ്മൂട്ടിയെയും ലാലിനെയും കൂടാതെ മണിയന്‍ പിള്ള രാജു, സലിം കുമാര്‍, ലാലു അലക്‌സ് കുഞ്ചന്‍ തുടങ്ങിയവരാണ് കോബ്രയിലെ പ്രധാനതാരങ്ങള്‍. ചിത്ത്രതില്‍ ലാലിന്റെ നായികയായി പത്മപ്രിയ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം മമ്മൂട്ടിയുടെ നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഏറ്റവുമൊടുവില്‍ മമ്മൂട്ടിയുടെ തന്നെ ബെസ്റ്റ് ആക്ടറില്‍ അഭിനയിച്ച ശ്രുതി രാമകൃഷ്ണന്‍ തന്നെ ഈ സിനിമയിലും നായികയാവുമെന്നാണ് അറിയുന്നത്. ഡേറ്റ് ക്ലാഷുകള്‍ വന്നില്ലെങ്കില്‍ ഇതില്‍ മാറ്റമുണ്ടാവില്ല. എംപറര്‍ സിനിമയ്ക്ക് വേണ്ടി ആന്റോ ജോസഫാണ് കോബ്ര നിര്‍മിയ്ക്കുന്നത്.

English summary
Written and directed by Lal, who also plays an important role in the film, the film is expected to hit screens in February 2012.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam