»   » പഴശ്ശിരാജ തീര്‍ക്കാന്‍ മമ്മൂട്ടി

പഴശ്ശിരാജ തീര്‍ക്കാന്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
ചരിത്രപശ്ചാത്തലത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ ഒരുക്കുന്ന പഴശ്ശിരാജയുടെ അവസാന ഘട്ട ചിത്രീകരണം കര്‍ണാടകയില്‍ ആരംഭിച്ചു. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറി ചിത്രീകരിച്ച സിനിമയെന്ന വിശേഷണം ഇപ്പോള്‍ തന്നെ പതിച്ചു കിട്ടിയ പഴശ്ശിരാജയുടെ ഷൂട്ടിംഗ്‌ എങ്ങനെയും തീര്‍ക്കാനുള്ള തീരുമാനത്തിലാണ്‌ മമ്മൂട്ടി.

പഴശ്ശിരാജ 2008 ഏപ്രിലില്‍ വിഷു ചിത്രമായി തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്‌.

2007ന്റെ അവസാന മാസങ്ങളില്‍ ചിത്രീകരണം തുടങ്ങിയ പഴശ്ശിരാജയുടെ ഷൂട്ടിംഗിന്‌ പ്രധാനമായും തടസ്സം നിന്നത്‌ പ്രകൃതി തന്നെയായിരുന്നു. മഴ മൂലം ഷൂട്ടിംഗ്‌ നീണ്ടു പോയതിന്‌ പിന്നാലെ ലക്ഷക്കണക്കിന്‌ രൂപ മുടക്കി വനത്തിനുള്ളില്‍ നിര്‍മ്മിച്ച സെറ്റുകളും ഇത്‌ മൂലം നശിച്ചു.

താരങ്ങളുടെ ഡേറ്റുകള്‍ കിട്ടാഞ്ഞതും രണ്ട്‌ പേരുടെ മരണത്തിനിടയാക്കിയ അപകടവുമെല്ലാം പഴശ്ശിരാജയുടെ ചിത്രീകരണം നീണ്ടു പോയതിന്‌ പിന്നിലുള്ള മറ്റ്‌ കാരണങ്ങളായിരുന്നു. അഞ്ച് തവണ ഷൂട്ടിംഗ് മാറ്റിവെച്ച പഴശ്ശിരാജയുടെ ബജറ്റും അതിനനുസരിച്ച് ഉയര്‍ന്ന് കൊണ്ടിരുന്നു. ഇന്നിപ്പോള്‍ മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് ചിത്രങ്ങളിലൊന്നാണ് പഴശ്ശിരാജ.

എന്തായാലും ചിത്രത്തിന്റെ ബാക്കിയുള്ള ജോലികള്‍ മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ തീര്‍ക്കണമെന്ന നിര്‍ബന്ധത്തിലാണ്‌ സൂപ്പര്‍താരം. ഇതിനായി കര്‍ണാടകയിലെ മടിക്കേരിയില്‍ നടക്കുന്ന പഴശ്ശിരാജയുടെ ലൊക്കേഷനില്‍ മമ്മൂട്ടി എത്തിയിട്ടുണ്ട്‌.

പഴശ്ശിരാജയ്ക്ക് ശേഷം റിലയന്‍സിന്റെ ആദ്യ മലയാള ചിത്രമായ കുട്ടിസ്രാങ്ക്‌ പൂര്‍ത്തിയാക്കാനാണ്‌ താരത്തിന്റെ ഉദ്ദേശം. ഷാജി എന്‍ കരുണിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കുട്ടിസ്രാങ്ക്‌ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികകല്ലാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam