നിക്കാഹിന് മുമ്പ് സെക്കന്റ് ഷോ

പിന്നീട് സിനിമാമോഹങ്ങള്‍ തത്കാലത്തേക്ക് മാറ്റിവച്ച് മമ്മൂട്ടിയുടെ ബിസിനസ്സ് സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയായിരുന്നു സല്‍മാന്‍. അമേരിക്കയില്‍ നിന്നും എംബിഎ ബിരുദമെടുത്ത സല്‍മാനാണ് സൂപ്പര്‍താരത്തിന്റെ പല ബിസിനസ്സുകളും കൈകാര്യം ചെയ്യുന്നത്. ദുബൈയിലെ ബിസിനസ്സുകള്‍ക്ക് പുറമെ മമ്മൂട്ടിയുടെ സിനിമാനിര്‍മാണ വിതരണക്കമ്പനിയായ പ്ലേഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കുന്നതും മകനാണ്.
മോളിവുഡില്‍ ഇപ്പോള്‍ താരപുത്രന്‍മാരുടെ വാഴ്ചയാണ്. ശ്രീനിവാസന്റെ മകന്‍ വിനീത് നായകനായും സംവിധായകനായും ഗായകനായുമെല്ലാം മികവുതെളിയിച്ചിട്ടുണ്ട്. സുകുമാര പുത്രന്മാരായ പൃഥ്വിയും ഇന്ദ്രജിത്തും യുവതാരങ്ങളില്‍ തിളങ്ങുന്നു.
മറ്റു സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിന്റെയും ജയറാമിന്റെയും മക്കളായ പ്രണവും കാളിദാസനും നേരത്തെ തന്നെ സിനിമയില്‍ സാന്നിധ്യമറിയിച്ചിരുന്നു. എന്നാല്‍ മമ്മൂക്കയുടെ മക്കള്‍ മാത്രം ക്യാമറയുടെ കണ്‍വെട്ടത്ത് പെടാതെ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സെക്കന്റ് ഷോയുടെ തിരക്കഥയില്‍ മതിപ്പ് തോന്നിയാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫിത്തും മകന്റെ പുതിയ ചുവടുവെപ്പിന് പച്ചക്കൊടി കാണിച്ചത്.
ഇനിയിപ്പോള്‍ അറിയേണ്ടത് നിക്കാഹിന് മുമ്പേ സെക്കന്റ് ഷോ തിയറ്ററുകളിലെത്തുമോയെന്നാണ്. ഡിസംബര്‍ 22ന് സല്‍മാന്റെ വിവാഹം നടക്കുമെന്ന് മമ്മൂട്ടി കഴിഞ്ഞദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. വടക്കേഇന്ത്യയിലെ മുസ്ലീം കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടി ഇപ്പോള്‍ താമസിയ്ക്കുന്നത് ചെന്നൈയിലാണ്. ഇവരുടേത് പ്രണയവിവാഹമല്ലെന്നും കുടുംബങ്ങള്‍ ആലോചിച്ചുറപ്പിച്ചതാണെന്നും മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു.
അച്ഛനെപ്പോലെ മകനും വെള്ളിത്തിരയില്‍ തിളങ്ങാന്‍ കഴിയുമോയെന്നായിരിക്കും ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ ഉയരുന്ന ചോദ്യം, സെക്കന്റോ ഷോ കഴിയട്ടെ എന്നിട്ട് ഇതിന് ഉത്തരം കണ്ടെത്താം!
മുന്‍പേജില്‍ More from Filmibeat


Click it and Unblock the Notifications











