»   » മമ്മൂക്കയാണ് എന്റെ റോള്‍ മോഡല്‍: ബാബുരാജ്

മമ്മൂക്കയാണ് എന്റെ റോള്‍ മോഡല്‍: ബാബുരാജ്

Posted By:
Subscribe to Filmibeat Malayalam
Baburaj
ഒരൊറ്റ സിനിമയോടെ തലവര മാറ്റിവരയ്ക്കപ്പെട്ട ബാബുരാജിന് ഓഫറുകളുടെ പെരുമഴയാണ്. വില്ലന്‍ റോളുകളില്‍ നിന്നും ശാപമോക്ഷം, ഹാസ്യതാരമായി മുഖം കാണിച്ച സിനിമകളെല്ലാം ഹിറ്റ്. മിന്നിത്തിളങ്ങുന്ന താരമായി വിലസുന്ന ബാബുരാജിന്റെ റോള്‍ മോഡല്‍ ആരെന്നോ സാക്ഷാല്‍ മമ്മൂട്ടി.

ശരീരം സൂക്ഷിയ്ക്കാന്‍ മമ്മൂക്ക ഉപദേശം നല്‍കിയതോടെയാണ് അദ്ദേഹം തന്റെ റോള്‍ മോഡലായി മാറിയതെന്ന രഹസ്യം ബാബുരാജ് വെളിപ്പെടുത്തുന്നു. നല്ല ഡയറ്റും കൃത്യമായ വ്യായാമവുമാണ് മമ്മൂക്കയുടെ വിജയരഹസ്യം.

ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ മമ്മൂക്കയുടെ ഉപദേശം തേടാറുണ്ടെന്നും ബാബുരാജ് പറയുന്നു. ഭാരം നോക്കുന്ന യന്ത്രം എപ്പോഴും കയ്യില്‍ കരുതാറുണ്ട്. പതിവായി മെഡിക്കല്‍ ചെക്കപ്പ് നടത്താനും ശ്രദ്ധിയ്ക്കാറുണ്ട്.

തന്നിലെ വില്ലനെക്കാള്‍ കോമഡിയനെയാണ് പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് സാള്‍ട്ട് ആന്റ് പെപ്പറിലൂടെ ഇമേജ് മാറ്റിമറിച്ച നടന്‍ പറയുന്നു. അസുരവിത്ത്, ഓര്‍ഡിനറി, മായാമോഹിനി, സെക്കന്റ് ഷോ ഈ സിനിമകളിലെ ബാബുരാജിന്റെ പ്രകടനം കണ്ടവര്‍ ഇത് തെറ്റെന്ന് പറയാന്‍ വഴിയില്ല.

English summary
Baburaj also admits that he has often sought advice from Mammootty regarding the maintenance of good health.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam