മറാഠ കഫേ: മമ്മൂട്ടിയുടെ പുതിയ നാടകം
ഭീമത്തിലൂടെ നാടകവേദിയില്‍ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി ഒരു മുഴുനീള നാടകത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു. വിശ്വപ്രസിദ്ധ നാടകകൃത്തായ ഹാരോള്‍ഡ് പിന്ററുടെ ഒരു നാടകത്തെ അവലംബിച്ച് മലയാളത്തില്‍ ഒരുങ്ങുന്ന നാടകത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും അരങ്ങിലെത്തുന്നത്.
പ്രശസ്‌ത തിയറ്റര്‍ പ്രവര്‍ത്തകനും സംവിധായകനുമായ മുരളീ മേനോനാണ് നാടകത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിയ്‌ക്കുന്നത്. 'മറാഠാ കഫേ' എന്ന് പേരിട്ടിരിയ്‌ക്കുന്ന നാടകം രണ്ട് പ്രൊഫഷണല്‍ കില്ലര്‍മാരുടെ ജീവിതമാണ് ഇതിവൃത്തമാക്കുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം മുരളീ മേനോനും നാടകത്തില്‍ അഭിനയിക്കുന്നുണ്ട്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള നാടകത്തിന്റെ രചന പൂര്‍ത്തിയായിട്ടുണ്ട്. ഏപ്രില്‍ മാസത്തോടെ മമ്മൂട്ടി നാടകം വേദികളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
എംടിയുടെ പ്രശസ്‌തമായ രണ്ടാമൂഴം എന്ന നോവലിലെ ചില ഭാഗങ്ങളെ ഇതിവൃത്തമാക്കിയെടുത്ത ഭീമത്തിലെ മമ്മൂട്ടിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.


Click it and Unblock the Notifications