»   » ഉടനെ വിവാഹമില്ലെന്ന് ശ്രീയ

ഉടനെ വിവാഹമില്ലെന്ന് ശ്രീയ

Posted By:
Subscribe to Filmibeat Malayalam
Shriya Saran
ശ്രീയയുടെ ആരാധകര്‍ക്ക് ഇനി കുറച്ച് കാലത്തേക്ക് ആശ്വാസത്തോടെ നടക്കാം. തന്റെ വിവാഹം അടുത്തൊന്നും ഉണ്ടാകില്ലെന്ന് താരം പറഞ്ഞത് ആരാധകരെ ചെറുതായൊന്നുമല്ല സന്തോഷിപ്പിയ്ക്കുന്നത്.

വിവാഹ സമ്പ്രദായത്തില്‍ അടിയുറച്ച് വിശ്വസിയ്ക്കുന്ന തെന്നിന്ത്യന്‍ ഗ്ലാമര്‍ താരത്തിനിപ്പോഴും തനിയ്ക്ക് ചേര്‍ന്ന ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലത്രേ.

"ഇപ്പോഴും ഒരാളെ കണ്ടെത്താന്‍ എനിയ്ക്ക് കഴിഞ്ഞിട്ടില്ല. സ്‌നേഹിയ്ക്കാനും വിവാഹം കഴിയ്ക്കാനുമൊന്നും എ‌ന്നെ ആരും നിര്‍ബന്ധിയ്ക്കുന്നില്ല, അതേ സമയം വിവാഹസമ്പ്രദായത്തില്‍ ഞാന്‍ അടിയുറച്ച് വിശ്വസിയ്ക്കുന്നു"-ശ്രീയ പറയുന്നു.

ആരെയും മോഹിപ്പിയ്ക്കുന്ന തന്റെ അഴകളവുകള്‍ക്ക് പിന്നിലുള്ള രഹസ്യവും നടി വെളിപ്പെടുത്തുന്നുണ്ട്. മുടങ്ങാതെയുള്ള യോഗയും നീന്തലും പോസറ്റീവ് ചിന്തകളുമാണ് തന്റെ സൗന്ദര്യത്തിനും സന്തോഷത്തിനും പിന്നിലുള്ള രഹസ്യമായി ശ്രീയ വെളിപ്പെടുത്തുന്നത്.

പോക്കിരി രാജയിലൂടെ മലയാളത്തില്‍ അരങ്ങേറിയ ശേഷം രവി തേജ നായകനായ ഡോണ്‍ സീനുവിലൂടെ തെലുങ്കില്‍ ഒരു തിരിച്ചുവരവിന് ശ്രമിയ്ക്കുകയാണ് ഈ സുന്ദരി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X