»   » ഇത്തവണ മോഹന്‍ലാല്‍ പാടുന്നത് ഇംഗ്ലീഷില്‍

ഇത്തവണ മോഹന്‍ലാല്‍ പാടുന്നത് ഇംഗ്ലീഷില്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാല്‍ നല്ലൊരു ഗായകനാണെന്ന് ആരാധകര്‍ക്കെല്ലാം അറിയാം. പലതവണയായി സിനിമകളിലും ലാല്‍ പാടിയിട്ടുണ്ട്. വീണ്ടും ഒരു സിനിമയ്ക്കായി ലാല്‍ പാടിയിരിക്കുന്നു, മുന്നൂറാം ചിത്രമായ പ്രണയത്തിന് വേണ്ടി.

ഈ പാട്ട് പക്ഷേ ഇംഗ്ലീഷിലാണെന്ന് മാത്രം. ലോപ്രശസ്ത കനേഡിയന്‍ സംഗീതഞ്ജനായ ഡോക്ടര്‍ ലിയോനാര്‍ഡ് കോഹന്റെ ഐ ഐം യുവര്‍ മാന്‍ എന്നുതുടങ്ങുന്ന പാട്ടാണ് പ്രണയത്തിന് വേണ്ടി മോഹന്‍ലാല്‍ പാടിയിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.

മുന്‍പും ബ്‌ളെസിയുടെ രണ്ടു ചിത്രങ്ങളില്‍ ലാല്‍ പാടിയിട്ടുണ്ട്. തന്മാത്രയില്‍ ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍... എന്നു തുടങ്ങുന്ന ഗാനമാണ് ലാല്‍ ആദ്യം ബ്‌ളെസിക്കുവേണ്ടി പാടിയത്. പിന്നീട് ഭ്രമരം എന്ന ചിത്രത്തില്‍ മോഹന്‍സിതാരയുടെ സംഗീതത്തില്‍ അണ്ണാറക്കണ്ണാ വാ.... എന്ന ഗാനം പാടി. ഈ രണ്ടു ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളാവുകയും ചെയ്തിരുന്നു.

ചിത്രം മുതല്‍ ഇങ്ങോട്ട്, ഏയ് ഓട്ടോ, സ്ഫടികം, ഹിസ് ഹൈനസ് അബ്ദുള്ള, ബാലേട്ടന്‍, ചന്ദ്രലേഖ, ഉസ്താദ്, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും നടി മഞ്ജുവാര്യര്‍ അവസാനമായി അഭിനയിച്ച ചിത്രത്തില്‍ അബ്ബാസിന് വേണ്ടിയും ലാല്‍ പാടിയിരുന്നു. അതിന് മുമ്പ് തരംഗിണി പുറത്തിറക്കിയ ഒരു ഓണ കാസറ്റിലും ലാല്‍ പാടിയിരുന്നു.

English summary
Mohanlal Singing an English Song for his upcoming movie Pranayam. Lal singing the famous song “I am Your Man” by Leonard Cohen. The song composed by M. Jayachandran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam