»   » പണ്ഡിറ്റിന്റെ ഇഷ്ടതാരം മോഹന്‍ലാല്‍

പണ്ഡിറ്റിന്റെ ഇഷ്ടതാരം മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Santosh Pandit,
മലയാളസിനിമയില്‍ തന്റേതായ പാത വെട്ടിത്തുറന്ന് മുന്നേറുന്ന സന്തോഷ് പണ്ഡിറ്റിന്റെ ഇഷ്ടതാരം മറ്റാരുമല്ല സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാലിന്റെ ചിത്രം ആണത്രേ സന്തോഷിന്റെ പ്രിയചിത്രം.

വാശി വന്നാല്‍ എന്തും ചെയ്തു കളയുന്ന പണ്ഡിറ്റ് ഭാവിയില്‍ മോഹന്‍ലാലിന്റെ ചിത്രത്തിന് ബദലായി ഒരു പണ്ഡിറ്റ് മോഡല്‍ ചിത്രം എടുത്താലും അത്ഭുതപ്പെടാനില്ല. പക്ഷേ ഒരു കാര്യം ഉറപ്പിയ്ക്കാം ചിത്രം എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിനെ തൂക്കിലേറ്റാന്‍ കൊണ്ടുപോവുന്ന രംഗം കണ്ണീരോടെ വീക്ഷിച്ച മലയാളികള്‍ പക്ഷേ പണ്ഡിറ്റ് ആ രംഗത്തില്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ കയ്യടിച്ച് ആഹ്ലാദിക്കും.

മുന്‍പ് യുവനടന്‍ പൃഥ്വിരാജുമായാണ് പലരും തന്നെ താരതമ്യം ചെയ്യുന്നതെന്ന് പറഞ്ഞ പണ്ഡിറ്റ് പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാന്‍ തനിയ്ക്ക് മോഹമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

ബോളിവുഡ് സുന്ദരി കരീന കപൂറാണത്രേ പണ്ഡിറ്റ്ജിയുടെ ഇഷ്ടതാരം. എന്തായാലും മലയാളസിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ച താരം ഇപ്പോള്‍ താരസംഘടനയായ അമ്മയില്‍ കയറിപ്പറ്റാനുളള ശ്രമത്തിലാണ്. അംഗത്വം ചോദിച്ചു ചെന്ന തന്നോട് മൂന്ന് സിനിമയെടുത്ത ശേഷം ഇങ്ങോട്ടു വന്നാല്‍ മതിയെന്നാണ് സംഘടനാ പ്രതിനിധികള്‍ പറഞ്ഞതെന്ന് പണ്ഡിറ്റ്.

വാശിപ്പുറത്ത് മൂന്നല്ല മുന്നൂറ് സിനിമയെടുക്കാനും തയ്യാറായി പണ്ഡിറ്റ് നില്‍ക്കുമ്പോള്‍ പാവം പ്രേക്ഷകരുടെ നെഞ്ചിടിക്കുകയാണ്. ഇനിയെന്തൊക്കെ കാണേണ്ടി വരുമോ ആവോ

English summary
Krishnanum Radhayum faim Santosh Pandit said that Mohanlal is his favourite actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam