For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിസിഎല്‍ മല്ലു ടീമിനെ മോഹന്‍ലാല്‍ നയിയ്ക്കും

  By Super
  |

  Mohanlal
  സിനിമാ താരങ്ങളുടെ ക്രിക്കറ്റ് മാമാങ്കമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍(സിസിഎല്‍) മലയാളത്തിന്റെ ടീമിനെ മോഹന്‍ലാല്‍ നയിക്കും. അടുത്ത സീസണ്‍ മുതല്‍ മോളിവുഡിന്റെ ടീമിനെ സിസിഎല്ലിനായി ഒരുക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു കഴിഞ്ഞു.

  സിസിഎല്‍ രണ്ടാം എഡിഷന്‍ 2012 ജനുവരി 27 മുതല്‍ ഫ്രെബ്രുവരി 19 വരെയാണ് നടക്കുക. മോളിവുഡ് ടീമിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയായിരിക്കും. ടീമിന്റെ പേര്, ടീം അംഗങ്ങള്‍, പരിശീലകന്‍ എന്നിവയെല്ലാം വൈകാതെ പ്രഖ്യാപിക്കും.

  ക്രിക്കറ്റില്‍ നിന്നു തന്നെയുള്ള പരിശീലകനെ നിയോഗിച്ച് തികച്ചും പ്രൊഫഷണല്‍ ആയി ടീമിനെ കളത്തിലിറങ്ങാനാണ് അമ്മയുടെ തീരുമാനം. ലീഗിലെ മറ്റുടീമുകള്‍ ശക്തന്മാരാണ് എന്നതാണ് കാരണം.

  പ്രിയദര്‍ശന്റെ നിര്‍ദ്ദേശപ്രകാരമാണ് മോളിവുഡ് ടീമിന്റെ സാരഥ്യം അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ മോഹന്‍ലാല്‍ ഏറ്റെടുക്കുന്നത്. പ്രിയനാണ് ടീമിന്റെ മുഖ്യ സംഘാടകന്‍.

  കൊച്ചിക്ക് പുറമേ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത, അബുദാബി, ദുബയ്, ഷാര്‍ജ എന്നിവടങ്ങളും മത്സരങ്ങള്‍ക്ക് വേദിയാകും.

  ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ താരങ്ങളാണ് ആദ്യ സിസിഎല്ലില്‍ പങ്കെടുത്തത്. കന്നഡയായിരുന്നു ചാമ്പ്യന്മാര്‍. ലീഗ് തുടങ്ങുന്നതിനു മുമ്പുതന്നെ തമിഴ്‌നടന്‍ ശരത്കുമാര്‍ മലയാളത്തില്‍ നിന്ന് ടീമിനെ ഇറക്കുന്ന കാര്യം ഇടവേളബാബുവിനോട് ചോദിച്ചിരുന്നു.

  എന്നാല്‍ സൂര്യതേജസ്സോടെഅമ്മ എന്ന സ്‌റ്റേജ്‌ഷോയുടെ തിരക്കിലായിരുന്നു താരങ്ങളെല്ലാം. അതിനുശേഷം അടുത്ത സീസണില്‍ മലയാളം ടീമിനെ ഒരുക്കണമെന്നഭ്യര്‍ഥിച്ച് ലീഗ്‌ബോര്‍ഡ്, സംവിധായകന്‍ പ്രിയദര്‍ശനെ സമീപിച്ചു. പ്രിയന്‍ ഇതേക്കുറിച്ച് അമ്മ ഭാരവാഹികളോട് ചര്‍ച്ച നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ടീമിനെ ഒരുക്കാന്‍ അമ്മയുടെ ജനനറല്‍ബോഡി തീരുമാനിച്ചത്.

  മോഹന്‍ലാലിനു പുറമേ സല്‍മാന്‍ ഖാനും പുതിയ സീസണില്‍ ഉണ്ടാവും. മുംബൈ ഹീറോസിനുവേണ്ടി സല്‍മാന്‍ കളിക്കും. കഴിഞ്ഞ സീസണില്‍ സുനില്‍ ഷെട്ടി നയിച്ച ഹിന്ദിടീമില്‍ പ്രമുഖ താരങ്ങളുണ്ടായിരുന്നു. സൂര്യയായിരുന്നു തമിഴ് നായകന്‍.

  വെങ്കിടേശ് തെലുങ്ക് ടീമിന്റേയും സുധീഷ് കന്നഡയുടേയും ക്യാപ്റ്റന്മാരായി. ഒരു കളി സ്വന്തം സംസ്ഥാനത്ത് എന്നതായിരുന്നു രീതി. 11 മത്സരങ്ങള്‍ക്കും വന്‍ ജനനക്കൂട്ടമാണ് എത്തിയത്. സിസിഎല്ലിന്റെ രണ്ടാം സീസണില്‍ നടി ശ്രീദേവിയുടെ ടീമും ഇറങ്ങുന്നുണ്ട് .

  ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും ചേര്‍ന്നാണ് ബംഗ്ലാ ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുന്നത്. ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയും ഇവര്‍ കൂടെ കൂട്ടിയിട്ടുണ്ട്. ബോജ്പുരി, ഒറിയ ടീമുകളും അടുത്ത സീസണില്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കേളികേട്ട ഐപിഎല്‍ മാമാങ്കത്തെ കടത്തിവെട്ടുന്ന ജനപ്രീതിയായിരിക്കും സിസിഎല്‍ നേടുകയെന്നകാര്യം ഇതോടെ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

  English summary
  It’s gonna be the clash of the titans next year. The second edition of the Celebrity Cricket League will be held from January 27 to February 19, 2012, with matches not just at Bengaluru, Chennai and Hyderabad, but also Kolkata, Kochi, Dubai, Abu Dhabi and Sharjah. That’s not the only thing that’s got us excited. Malayalam superstar Mohanlal has joined the Celebrity Cricket League.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X