twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊമ്പന്‍ മീശയില്ല, ചുവന്ന കണ്ണുകളും ജിം ബോഡിയുമില്ല.. വില്ലന്മാര്‍ എന്ന് പറഞ്ഞാല്‍ ഇവരാണ്.. വെറുത്തുപോവും!!

    |

    ഒരു കഥയില്‍ നായകനും നായികയുമുണ്ടെങ്കില്‍ വില്ലനും മര്‍മപ്രധാനമാണ്. വില്ലനുണ്ടെങ്കില്‍ മാത്രമേ കഥ മുന്നോട്ട് പോകുകയുള്ളൂ. അതുകൊണ്ടു തന്നെ നായികാ - നായകന്മാരോളം പ്രാധാന്യമുണ്ട് കഥയിലെ വില്ലനും.

    ആശംസയുടെ അര്‍ത്ഥം ചോദിക്കാന്‍ പൃഥ്വിയുടെ വീട്ടില്‍ ടൊവിനോ! ട്രോളന്‍മാരെക്കൊണ്ട് തോറ്റല്ലോ!!! ആശംസയുടെ അര്‍ത്ഥം ചോദിക്കാന്‍ പൃഥ്വിയുടെ വീട്ടില്‍ ടൊവിനോ! ട്രോളന്‍മാരെക്കൊണ്ട് തോറ്റല്ലോ!!!

    വില്ലന്മാര്‍ക്ക് പറഞ്ഞുവച്ച രൂപ സങ്കല്‍പങ്ങളൊക്കെ മാറി.. നിത്യജീവിതത്തില്‍ നമുക്കിടയില്‍ ആരോ ആണെന്ന് തോന്നിക്കുന്നവരാണ് ഇന്നത്തെ വില്ലന്മാര്‍. മാനസികമായി പിടിച്ചുലയ്ക്കുന്ന ഇത്തരം വില്ലന്‍ കഥാപാത്രങ്ങളെ സിനിമ കണ്ടു കഴിഞ്ഞാല്‍ വെറുത്തുപോവും.. നോക്കാം...

    മമ്മൂട്ടി (പാലേരി മാണിക്യം)

    മമ്മൂട്ടി (പാലേരി മാണിക്യം)

    പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളിലാണ് എത്തുന്നത്. അതില്‍ മുരിക്കും കുന്നത് അഹമ്മദ് ഹാജി എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കുന്നത്. ഞാനാണ് എല്ലാത്തിന്റെയും അവസാന വാക്ക് ഞാനാണ് ദൈവം എന്ന് വിശ്വസിക്കുന്ന ആള്‍ പെണ്ണുങ്ങളെ അയാളുടെ വിനോദത്തിന് ഇരകളാക്കുകയായിരുന്നു. അവസാനം മകന്റെ കൈ കൊണ്ട് തന്നെ കൊല്ലപ്പെട്ടു

    വിനീത് - മഴവില്ല്

    വിനീത് - മഴവില്ല്

    ഏറ്റവും വലിയ തെറ്റ് വിശ്വാസ വഞ്ചനയാണ്. സുഹൃത്തിന്റെ ഭാര്യയോട് തോന്നിയ പ്രണയമാണ് വിനീതിനെ മഴവില്ല് എന്ന ചിത്രത്തില്‍ വില്ലനാക്കിയത്. സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ കൊല്ലുക...

     ദിലീപ്- ഡാര്‍ലിങ് ഡാര്‍ലിങ്

    ദിലീപ്- ഡാര്‍ലിങ് ഡാര്‍ലിങ്

    പലരെയും പ്രണയിച്ചിട്ടുണ്ടെങ്കിലും ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തില്‍ ദിലീപിന് ശരിക്കും പ്രണയം തോന്നുന്നത് കാവ്യ അവതരിപ്പിച്ച കഥാപാത്രത്തോട് മാത്രമാണ്. അവളെ സുഹൃത്തിന് കിട്ടുന്നു എന്നറിയുന്ന നിമിഷം ദിലീപും വില്ലനാവുന്നു.. ഒരു പരിതി കടക്കുമ്പോള്‍ ദിലീപിനെ പ്രേക്ഷകര്‍ വെറുത്തു തുടങ്ങുന്നത് കാണാം

    അനു മോഹന്‍- തീവ്രം

    അനു മോഹന്‍- തീവ്രം

    അല്പം ക്രൂരമാണ് തീവ്രം എന്ന ചിത്രത്തിലെ അനു മോഹന്‍. മാനസിക സംഘര്‍ഷമാണ് ഇയാളുടെ പ്രശ്‌നം. ഒരു ദയയും സഹജീവികളോടില്ലാത്ത കഥാപാത്രം. അത്രയ്ക്ക് മൃഗീയമായിട്ടാണ് അനു മോഹന്‍ അവതരിപ്പിച്ച രാഘവന്‍ നായികയെ കൊല്ലുന്നത്.

    എസ്പി ശ്രീകുമാര്‍ - മെമ്മറീസ്

    എസ്പി ശ്രീകുമാര്‍ - മെമ്മറീസ്

    ഇതിനപ്പുറം ഒരു വില്ലന്‍ വേഷം ഇല്ലെന്ന് തോന്നിപ്പോയത് മെമ്മറീസ് എന്ന ചിത്രത്തിലെ എസ്പി ശ്രീകുമാറിന്റെ അഭിനയം കണ്ടപ്പോഴാണ്. ജീത്ത ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായകന്‍ പൃഥ്വിയെക്കാള്‍ ഒറുപടി മുകളില്‍ തന്നെയാണ് ശ്രീകുമാഫിന്റെ റോള്‍

    ഗുരു സോമസുന്ദരം- അഞ്ച് സുന്ദരികള്‍

    ഗുരു സോമസുന്ദരം- അഞ്ച് സുന്ദരികള്‍

    നിഷ്‌കളങ്ക ബാല്യത്തെ കൊന്നു തിന്നുന്ന കഥാപാത്രം. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ സേതുലക്ഷ്മി എന്ന ചിത്രത്തിലെ വിലല്‌നെ കുറിച്ചാണ് പറയുന്നത്. സേതുലക്ഷ്മി എന്ന ബാലികയെ പീഡിപ്പിച്ചു കോല്ലുന്ന ഫോട്ടോഗ്രാഫറാണ് ഗുരു സോമസുന്ദരം

    ജയസൂര്യ- ഈയ്യോബിന്റെ പുസ്തകം

    ജയസൂര്യ- ഈയ്യോബിന്റെ പുസ്തകം

    ഈയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജയസൂര്യ അവതരിപ്പിത്ത അങ്കൂര്‍ റാവുത്തറിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അപ്പാവെ നാന്‍ കൊണ്ണിട്ടേ എന്ന ഒറ്റ ഡയലോഗിലുള്ള വില്ലനിലെ ഹീറോയിസം

    മമ്മൂട്ടി - മുന്നറിയിപ്പ്

    മമ്മൂട്ടി - മുന്നറിയിപ്പ്

    കഥ ക്ലൈമാക്‌സിലോട് അടുക്കും വരെ മുന്നറിയിപ്പിലെ രാഘവന്‍ വളരെ സാധുവാണ്. എന്നാല്‍ തന്നെ നിരന്തരം ശല്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്ന രാഘവന്റെ രീതി അവസാനത്തെ രണ്ട് മിനിട്ടിലാണ് പ്രേക്ഷകര്‍ക്കും ബോധ്യമാവുന്നത്

    നെടുമുടി വേണു - ഒരു സെക്കന്റ്ക്ലാസ് യാത്ര

    നെടുമുടി വേണു - ഒരു സെക്കന്റ്ക്ലാസ് യാത്ര

    മകളെ പോലെ കാണേണ്ട പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന രണ്ടാനച്ഛന്റെ വേഷത്തിലാണ് നെടുമുടി വേണു ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലെത്തുന്നത്. പ്രേക്ഷകരെ വെറുപ്പിച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതും

    ചെമ്പന്‍ വിനോദ് -കലി

    ചെമ്പന്‍ വിനോദ് -കലി

    കലി എന്ന ചിത്രത്തിലാണ് ചെമ്പന്‍ വിനോദിന്റെ വില്ലന്‍ വേഷം പ്രേക്ഷകര വേട്ടയാടുന്നത്. തുടക്കം മുതല്‍ സായി പല്ലവിയും ദുല്‍ഖറും നിറഞ്ഞു നിന്ന് സ്‌ക്രീന്‍ രണ്ടാം പകുതിയോടെ ചെമ്പന്‍ കീഴടക്കുകയായിരുന്നു.

    English summary
    10 most iconic villains of malayalam cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X