»   » കാവ്യ മാധവന് ഭര്‍ത്താവ് നോട്ടീസയച്ചു

കാവ്യ മാധവന് ഭര്‍ത്താവ് നോട്ടീസയച്ചു

Subscribe to Filmibeat Malayalam
ചലച്ചിത്രനടി കാവ്യ മാധവനെതിരെ ഭര്‍ത്താവ് നിശാല്‍ചന്ദ്ര നോട്ടീസ് അയച്ചു. തനിയ്ക്കും കുടുംബത്തിനുമെതിരെ കാവ്യ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ടാണ് നിശാല്‍ നോട്ടീസ് അയച്ചിരിയ്ക്കുന്നത്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള ആരോപണങ്ങള്‍ക്കെതിരെയാണ് നടപടി.

2009 ഫെബ്രുവരി അഞ്ചിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് മലയാളത്തിന്റെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്ന കാവ്യയെ നിശാല്‍ വിവാഹം കഴിച്ചത്.

എറണാകുളത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ലേ മെറിഡിയനില്‍ നടന്ന സത്ക്കാര ചടങ്ങില്‍ മലയാള സിനിമാ രംഗത്തെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്തിരുന്നു. വിവാഹശേഷം ഭര്‍ത്താവുമൊത്ത് കുവൈത്തിലെ സല്‍വയിലെ വീട്ടില്‍ താമസമാക്കിയ കാവ്യഅധികം താമസിയാതെ എറണാകുളത്തെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.

ഇതിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് അവര്‍ക്ക് തിരികെ പോകാന്‍ തയാറായിരുന്നില്ല. ഇതിനിടെ കാവ്യ സിനിമയില്‍ സജീവമായി തിരിച്ചെത്തുകയും ചെയ്തു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam