»   » പോക്കിരി രാജയുമായി ധനുഷും മമ്മൂട്ടിയും

പോക്കിരി രാജയുമായി ധനുഷും മമ്മൂട്ടിയും

Posted By:
Subscribe to Filmibeat Malayalam
Mammootty and Danush
മമ്മൂട്ടിയെയും ധനുഷിനെയും നായകന്‍മാരാക്കി ഒരേ പേരില്‍ രണ്ട്‌ ചിത്രങ്ങളൊരുങ്ങുന്നു. രണ്ട്‌ താരങ്ങളുടെയും അടുത്ത വര്‍ഷത്തെ പ്രധാനപ്പെട്ട പൊജക്ടുകളിലൊന്നായ 'പോക്കിരി രാജ'യാണ്‌ പേരിന്റെ സാമ്യം കൊണ്ട്‌ ശ്രദ്ധേയമാകുന്നത്‌.

മലയാളം 'പോക്കിരി രാജ'യില്‍ സൂപ്പര്‍ താരം മമ്മൂട്ടി നായകനാകുമ്പോള്‍ തമിഴില്‍ സൂപ്പര്‍ താരം രജനിയുടെ മരുകമകനായ ധനുഷാണ്‌ നായക വേഷമണിയുന്നത്‌.

ഇരു ചിത്രങ്ങളുടേയും സംവിധായകന്‍മാര്‍ പുതുമുഖങ്ങളാണെന്ന യാദൃശ്ചികതയും ഉണ്ട്‌. ജോഷി, ജോണി ആന്റണി എന്നിവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന വൈശാഖ്‌ മമ്മൂട്ടി ചിത്രം ഒരുക്കുമ്പോള്‍ ക്യാമറമാനായ ആര്‍.ഡി രാജശേഖറിന്റെ കന്നി സംവിധാന സംരംഭമാണ്‌ ധനുഷ്‌ ചിത്രം.

1982ല്‍ പുറത്തിറങ്ങിയ രജനിയുടെ ഹിറ്റ്‌ ചിത്രമായ 'പോക്കിരി രാജ'യുടെ റീമേയ്‌ക്ക്‌ അല്ല പുതിയ ധനുഷ്‌ ചിത്രമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പോക്കിരി രാജ നിര്‍മിച്ചു കൊണ്ട്‌ സണ്‍ ടിവിയ്‌ക്ക്‌ പിന്നാലെ രാജ്‌ ടിവിയും സിനിമാ നിര്‍മാണ രംഗത്തേക്ക്‌ ചുവട്‌ വെയ്‌ക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടാകും.

സിബി-ഉദയന്‍മാര്‍ തിരക്കഥയൊരുക്കുന്ന മമ്മൂട്ടി ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌ മുളക്‌പാടം ഫിലിംസിന്റെ ബാനറില്‍ തൊമ്മിച്ചന്‍ മുളക്‌പാടമാണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam