»   » രഹസ്യവിവാഹത്തെക്കുറിച്ച് പൃഥ്വി

രഹസ്യവിവാഹത്തെക്കുറിച്ച് പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
Prithvi and Supriya
ഒടുവില്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്നും അഭിമുഖത്തിലൂടെ പ്രേക്ഷകരെ പറ്റിച്ചെന്നുമുള്ള ആരോപണങ്ങള്‍ക്ക് ഒടുവില്‍ പൃഥ്വിരാജ് മറുപടി പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി കല്യാണത്തിന് പിന്നിലെക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈയിലെ ഒരു മലയാളി മാധ്യമപ്രവര്‍ത്തകയുമായി പ്രണയത്തിലായെന്ന വാര്‍ത്ത വന്നതിന്‌ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ ഇവരെ അറിയില്ലെന്ന് പൃഥ്വി പറഞ്ഞതിനെച്ചൊല്ലിയാണ് കല്യാണ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

പക്ഷേ പൃഥ്വിപറയുന്നത് അഭിമുഖമെടുത്തയാള്‍ പ്രതീക്ഷാ മേനോന്‍ എന്നൊരു ജേര്‍ണലിസ്റ്റിനെ അറിയുമോയെന്നാണ് തന്നോട് ചോദിച്ചതെന്നും അങ്ങനെയൊരാളെ അറിയാത്തതുകൊണ്ടാണ് അറിയില്ലെന്ന് പറഞ്ഞതെന്നുമാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്.

അഭിമുഖം അച്ചടിച്ചുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകയെ അറിയില്ലെന്നുമാത്രമേ എഴുതിയിരുന്നുവെന്നും അതില്‍ പ്രതീക്ഷയെന്ന പേരില്ലായിരുന്നു. അത് 'സുപ്രിയയെ എനിക്കറിയില്ല' എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു- പൃഥ്വി പറയുന്നു.

യഥാര്‍ത്ഥത്തില്‍ പ്രതീക്ഷാ മേനോന്‍ എന്നൊരു പെണ്‍കുട്ടി മുംബൈയില്‍ ജേര്‍ണലിസ്റ്റായി ജോലിചെയ്യുന്നുണ്ടെന്നും തനിയ്ക്ക് ആ കുട്ടിയെ നേരിട്ടറിയില്ലെന്നും പൃഥ്വി ഇപ്പോഴും പറയുന്നു.

തന്റെ വിവാഹം രഹസ്യമായി നടത്തിയതിന്റെ കാരണമെന്താണെന്നും പൃഥ്വിരാജ് വ്യക്തിയിട്ടുണ്ട്. ഞാന്‍ നാലു വര്‍ഷമായി സ്‌നേഹിച്ച പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത് വളരെ സ്വകാര്യമായി വേണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം അതില്‍ സംബന്ധിച്ചാല്‍ മതിയെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് എന്റെ മുന്നില്‍ രണ്ട് പോംവഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ -ഇന്ന ദിവസം എന്റെ വിവാഹമാണ്. ദയവു ചെയ്ത് നിങ്ങള്‍ അതിന് വരാതിരിക്കുക- എന്ന് എന്റെ മാധ്യമ സുഹൃത്തുക്കളോട് പറയുക. അല്ലെങ്കില്‍ മാധ്യമങ്ങളെ അറിയിക്കാതിരിക്കുക. ഞാന്‍ രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു. അത്രമാത്രം- പൃഥ്വിരാജ് വ്യക്തമാക്കി.

English summary
Actor Prithviraj said in an interview with a channel that he wanted to marry in a simple ceremony, and had wanted to avoid Media on that day

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam