»   » 2രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പ്രിയാമണി സംവിധായിക!

2രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പ്രിയാമണി സംവിധായിക!

Posted By:
Subscribe to Filmibeat Malayalam
Priyamani
അഭിനയപ്രാധാന്യമുള്ള വേഷങ്ങളായാലും ഗ്ലാമര്‍ പ്രദര്‍ശനമായാലും പ്രിയാമണിയുടെ കാര്യത്തില്‍ വ്യത്യാസങ്ങളില്ല, രണ്ടിനോടും ഒരേയളവില്‍ കാണിയ്ക്കുന്ന ആത്മാര്‍പ്പണം പ്രിയാമണിയെ തെന്നിന്ത്യന്‍ സിനിമയുടെ പ്രധാന ഭാഗമായി മാറ്റിക്കഴിഞ്ഞു.

അഭിനയത്തില്‍ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രിയാമണിയ്ക്ക് ഒരു മോഹം, ഒരു ചിത്രം സംവിധാനം ചെയ്യണം. ഒട്ടേറെ പുതുമുഖങ്ങള്‍ ചലച്ചിത്രസംവിധാന രംഗത്തേയ്ക്ക് വരുന്ന ഇക്കാലത്ത് പ്രിയാമണി ഇത്തരത്തിലൊരു മോഹം കൊണ്ടുനടക്കുന്നതിനെ ഒട്ടും കുറ്റം പറയാന്‍ കഴിയില്ല.

ഇപ്പോഴാണെങ്കില്‍ പഴയകാലത്തെ നായികമാരില്‍ പലരും സംവിധായികമാരുടെ വേഷത്തില്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയുമാണ്. സംവിധായികയാവണമെന്ന് മോഹമുണ്ടെങ്കിലും എടുത്തുചാടി ഒന്നും ചെയ്യാന്‍ പ്രിയ ഒരുക്കമല്ല. രണ്ടുവര്‍ഷത്തിന് ശേഷം മാത്രമേ താനൊരു ചിത്രം സംവിധാനം ചെയ്യുകയുള്ളുവെന്നാണ് താരം പറയുന്നത്.

ഒരു ചിത്രം സംവിധാനം ചെയ്യുകയെന്നത് ഏറെനാളായി ഉള്ളിലുള്ള മോഹമാണ്. പക്ഷേ ഇപ്പോള്‍ എല്ലാത്തിലും പ്രാധാന്യം അഭിനയമാണ്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ തീര്‍ച്ചയായും ഞാനൊരു ചിത്രമെടുക്കും. എന്റെ സുഹൃത്തുക്കളെല്ലാം ഇത്തരത്തിലൊരു കാര്യം ആവശ്യപ്പെട്ടുതുടങ്ങിയിട്ട് നാളേറെയായി.

ഇന്ത്യന്‍ ചലച്ചിത്രത്തിലെ ഒട്ടേറെ നല്ല സംവിധായകന്മാര്‍ക്കൊപ്പം ഞാന്‍ ജോലിചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഇത്തരത്തിലൊരു മോഹം ഉള്ളിലുണ്ടായത്. അവരില്‍നിന്നെല്ലാം ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു- പ്രിയ പറയുന്നു.

English summary
Priyamani is very keen in directing a film but at the same time she made it clear that it is going to be only after two years. Priyamani says 'It is my longtime dream to make a film and at present my top most priority is only acting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam