»   » പ്രിയാമണി വിവാദം ക്ഷണിച്ചുവരുത്തുന്നു

പ്രിയാമണി വിവാദം ക്ഷണിച്ചുവരുത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Priyamani
പ്രിയാമണി വളരെക്കുറച്ചുകാലം കൊണ്ട് ചലച്ചിത്രലോകത്ത് പേരെടുത്ത നടിയാണ്. ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുന്ന പ്രിയയുടെ പ്രൊഫഷണലിലും വളരെ പ്രശസ്തമാവുമാണ്.

ഒരേസമയം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ഗ്ലാമര്‍ റോളുകളും കൈകാര്യംചെയ്യാന്‍ ഈ താരത്തിന് മടിയില്ല. മലയാളത്തിലേക്കാളേറെ നല്ല വേഷങ്ങള്‍ പ്രിയയ്ക്ക് ലഭിച്ചത് തമിഴില്‍ നിന്നായിരുന്നു.

ദേശീയ പുരസ്‌കാരം വരെ എത്താന്‍ പ്രിയയ്ക്ക് നിമിത്തമായത് തമിഴ് ചിത്രമാണ്. എന്നാല്‍ ഈയിടെ തമിഴ് പ്രേക്ഷകരെയും ചലച്ചിത്രലോകത്തെയും പിണക്കുന്ന രീതിയില്‍ പ്രിയാമണി ഒരു പ്രസ്താവന നടത്തിക്കളഞ്ഞു.

ഇപ്പോള്‍ തമിഴ് ചലച്ചിത്രലോകത്ത് നല്ല ചിത്രങ്ങളൊന്നും വരുന്നില്ലെന്നായിരുന്നു പ്രിയാമണിയുടെ കമന്റ്. അതുകൊണ്ടാണ് താന്‍ തമിഴ്ചിത്രങ്ങളിലൊന്നുമില്ലാത്തതെന്ന വ്യങ്യത്തിലായിരുന്നു പ്രിയയുടെ പരാമര്‍ശം.

എന്നാല്‍ ഇതിനെതിരെ പ്രിയയ്‌ക്കെതിരെ തമിഴ് വികാരം ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ താരം ലക്ഷ്യം വെയ്ക്കുന്നത് കൂടുതലായും ബോളിവുഡ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലാണത്രേ. അതുകൊണ്ടാണത്രേ തമിഴില്‍ ചിത്രങ്ങള്‍ക്കൊന്നും കാള്‍ഷീറ്റ് നല്‍കാത്തത്.

മാത്രമല്ല ബന്ധുകൂടിയായ വിദ്യാ ബാലനെ മുന്‍നിര്‍ത്തിയാണത്രേ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ പ്രിയാമണി ശ്രമിക്കുന്നത്. ഇതിന് ഫലം കണ്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പേരും പ്രശസ്തിയും നല്‍കിയ തമിഴ് സിനിമയെ ഇങ്ങനെ അവഗണിക്കുന്നത് താരത്തിന് നന്നാവില്ലെന്നാണ് എല്ലാവരും പറയുന്നത്.

English summary
Actress Priyamani said Tamil films are useless and there is a dearth in quality movies there. Hence she has been keeping away from Tamil films and preferring Telugu and Malayalam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam