»   » സന്തോഷ് പണ്ഡിറ്റിന് ചങ്കൂറ്റത്തിനുള്ള അവാര്‍ഡ്

സന്തോഷ് പണ്ഡിറ്റിന് ചങ്കൂറ്റത്തിനുള്ള അവാര്‍ഡ്

Posted By:
Subscribe to Filmibeat Malayalam
Santosh Pandit
ആദ്യ സിനിമ റിലീസാകും മുമ്പെ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ സ്വയം അവരോധിതനായ സന്തോഷ് പണ്ഡിറ്റിനെ തേടി ഒരു പുരസ്‌കാരവും. വാണിജ്യ സിനിമകളുടെ കീവ്‌ഴക്കങ്ങളെ തലകീഴ്‌മേല്‍ മറിച്ച കൃഷ്ണനും രാധയും എന്ന സിനിമയെടുക്കാന്‍ കാണിച്ച ചങ്കൂറ്റത്തിനാണ് സന്തോഷ് പണ്ഡിറ്റിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ഏകലവ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ഇത് ഏതെങ്കിലും തട്ടിപ്പ് പുരസ്‌കാരമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സിനിമ മന്ത്രി ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ മലയാള സിനിമയുടെ കാരണവസ്ഥാനത്തുള്ള മധുവിന്റെ പക്കല്‍ നിന്നാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ആദ്യപുരസ്‌കാരം ഏറ്റുവാങ്ങിയത്.

സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ വരെ പെട്ടിയിലിരിയ്ക്കുമ്പോള്‍ . മലയാള സിനിമയുടെ കൊക്കയിലേക്ക് പണ്ഡിറ്റ് അടിതെറ്റി വീഴാതിരുന്നത് അത്ഭുതമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് ഗണേഷ് കുമാര്‍ പറഞ്ഞപ്പോല്‍ പണ്ഡിറ്റിന്റെ മനസ്സില്‍ ഒരുപാട് ലഡ്ഡുക്കള്‍ പൊട്ടിക്കാണുമെന്നുറപ്പാണ്.

പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം നടത്തിയ പ്രസംഗത്തിലും സന്തോഷ് പണ്ഡിറ്റ് തന്റെ പതിവ് ശൈലിയില്‍ തന്നെയാണ് കസറി. കൃഷ്ണനും രാധയും പുറത്തിറങ്ങിയതിന് ശേഷം മൂന്ന് മിനിറ്റ് മുതല്‍ 15 മിനിറ്റ് വരെ ദൈര്‍ഘ്യമാണ് ഫോണ്‍ തെറികള്‍ തന്നെ തേടിവന്നുവെന്ന് സകലകലാ വല്ലഭന്‍ വെളിപ്പെടുത്തിയപ്പോള്‍ കാണികള്‍ തലയറഞ്ഞ് ചിരിയ്ക്കുകയായിരുന്നു.

പ്രശസ്തനാവാന്‍ വേണ്ടി മനപൂര്‍വ്വം തന്നെയാണ് ചിത്രം ഒരുക്കിയത്. കൃഷ്ണനും രാധയ്ക്കും പ്രചോദനമായത് മഹാഭാഗവതമാണെന്ന സീക്രട്ടും സന്തോഷ് പറഞ്ഞു. ഏറ്റവുമൊടുവില്‍ അടുത്ത ചിത്രമായ ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായിയിലെ മ്യൂസിക് ഈസ് ദ നെയിം ലവ് ലവ് എന്ന ഈംഗ്ലീഷ് ഗാനവും ആലപിച്ച് സന്തോഷ പ്രസംഗം നിര്‍ത്തിയപ്പോഴും കാണികള്‍ക്ക് ചിരിയടക്കാനായില്ല

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam