»   » ശിക്കാര്‍ മികച്ച ചിത്രമെന്ന് റിപ്പോര്‍ട്ട്

ശിക്കാര്‍ മികച്ച ചിത്രമെന്ന് റിപ്പോര്‍ട്ട്

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാല്‍-പത്മകുമാര്‍ ടീമിന്റെ റംസാന്‍ ചിത്രം ശിക്കാറിന് നല്ല പ്രതികരണമാണെന്ന് റിപ്പോര്‍ട്ട്, മോഹന്‍ലാലിന്റെ പഴയകാലത്തെ അഭിനയചാരുത അങ്ങനേതന്നെ ശിക്കാറില്‍ കാണാന്‍ കഴിയുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

വന്യതയും കരുത്തും നിറഞ്ഞ ബലരാമന്‍ എന്ന കഥാപാത്രം തിയേറ്ററുകളില്‍ കയ്യടിയുയര്‍ത്തുകയാണ്. റിലീസായ എല്ലാ കേന്ദ്രങ്ങളിലും ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലായി 101 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മാത്രം 83 തിയേറ്ററുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

ഒരു പ്രതികാര കഥയാണ് ശിക്കാറിലൂടെ എം പത്മകുമാര്‍ പറയുന്നത്. പരുന്ത് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ദയനീയ പരാജയത്തില്‍ നിന്നും പത്മകുമാറിന് ശക്തമായ ഒരു തിരിച്ചുവരവ് സമ്മാനിക്കുന്ന ചിത്രമാണ് ശിക്കാര്‍.

ഓരോ സീനിലും സംഘര്‍ഷം നിറഞ്ഞുനില്‍ക്കുന്ന അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. തിരക്കഥാകൃത്ത് എന്ന നിലയില്‍ എസ് സുരേഷ്ബാബുവിനും ചിത്രം ഭാഗ്യമാകുമെന്നുതന്നെ ഉറപ്പിക്കാം, അത്രയേറെ സസ്‌പെന്‍സ് നിറയ്ക്കുന്നതാണ് ഓരോ രംഗങ്ങളും. അതി സാഹസികമായ രംഗങ്ങളും പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കുന്നു.

മലയാള സിനിമയ്ക്ക് അപരിചിതമായ ലൊക്കേഷനുകളാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. മനോജ് പിള്ളയുടെ ക്യാമറയും എം ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളും നല്ലതാണ്.

അനന്യ, മാണിക്യം മൈഥിലി, കൈലാഷ്, ലാലു അലക്‌സ് തുടങ്ങിയവര്‍ അവരുടെ രംഗങ്ങള്‍ മികച്ചതാക്കി. സമുദ്രക്കനിയാണ് അമ്പരപ്പിക്കുന്ന പ്രകടനവുമായി ശിക്കാറില്‍ അവിസ്മരണീയമാകുന്ന മറ്റൊരു താരം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam