സംസ്ഥാന അവാര്‍ഡ്: 41 ചിത്രങ്ങള്‍ മത്സരത്തിന്

അവാര്‍ഡ് ലക്ഷ്യമിട്ട് ഒട്ടേറെ മികച്ച സിനിമകള്‍ മല്‍സരരംഗത്തുണ്ട്.
ജൂറി ചെയര്‍മാനായ ബുദ്ധദേവ് ദാസ് ഗുപ്ത ചൊവ്വാഴ്ച ഉച്ചയ്‌ക്കേ തലസ്ഥാനത്ത് എത്തൂ. അതിനു ശേഷമായിരിക്കും അവാര്‍ഡ് നിര്‍ണയ സമിതി ചിത്രങ്ങള്‍ കണ്ടുതുടങ്ങുക.
മല്‍സരത്തിനു 41 കഥാചിത്രങ്ങളും രണ്ടു ഡോക്കുമെന്ററികളുമാണുള്ളത്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ്, ഇലക്ട്ര, ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി, മകരമഞ്ഞ്, ആത്മകഥ, ഗദ്ദാമ, വീട്ടിലേക്കുള്ള വഴി, ജാനകി, ജനകന്‍, കഥ തുടരുന്നു, മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മത്സരംഗത്തുണ്ട്.
ബോധി, രാമരാവണന്‍, അവന്‍, യുഗപുരുഷന്‍, മമ്മി ആന്‍ഡ് മി, മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂര്‍ണമെന്റ്, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍, പകര്‍ന്നാട്ടം, കോക്ക്‌ടെയ്ല്‍, അന്‍വര്‍, അച്ഛന്‍, ഒരുനാള്‍ വരും, ഫോര്‍ ഫ്രണ്ട്‌സ്, പോക്കിര രാജ, കരയിലേക്കൊരു കടല്‍ ദൂരം, ഗ്രാമം, നഖരം, പാട്ടിന്റെ പാലാഴി, കാല്‍ച്ചിലമ്പ്, സ്വപ്നമാളിക, സ്വരരാഗ ഗംഗ, ആദാമിന്റെ മകന്‍ അബു, കളഭമഴ, സദ്ഗമയ, ഏറനാടിന്‍ പോരാളി, കാര്യസ്ഥന്‍, ബെസ്റ്റ് ആക്ടര്‍, ചിത്രസൂത്രം, കര്‍മയോഗി എന്നിവയാണു മല്‍സരത്തിനുള്ള മറ്റു ഫീച്ചര്‍ ചിത്രങ്ങള്‍.
ഇതിനു പുറമെ തുഞ്ചത്ത് എഴുത്തച്ഛന്‍, മേക്കിങ് ഓഫ് മാസ്‌ട്രോ എന്നീ ഡോക്കുമെന്ററി ചിത്രങ്ങളും അവാര്‍ഡിനു മല്‍സരിക്കുന്നുണ്ട്. അവാര്‍ഡ് പ്രഖ്യാപനം 23ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഏപ്രില്‍ 28നു തുടങ്ങാനിരുന്ന സ്‌ക്രീനിങ് ബുദ്ധദേവ് ദാസ് ഗുപ്തയുടെ അസൌകര്യത്തെ തുടര്‍ന്നാണു രണ്ടാഴ്ചത്തേക്കു മാറ്റിവച്ചത്. തീയതി മാറ്റിയതോടെ അവാര്‍ഡ് കമ്മിറ്റിയിലുണ്ടായിരുന്ന നടി മേനക, സംവിധായകന്‍ ജോണ്‍സണ്‍ എന്നിവര്‍ പിന്മാറിയിരുന്നു. ഇവര്‍ക്ക് പകരം സാവിത്രി രാജീവനും ഗായകന്‍ കാവാലം ശ്രീകുമാറുമാണ് ഇപ്പോള്‍ ജൂറി അംഗങ്ങള്‍.


Click it and Unblock the Notifications











