പൃഥ്വിരാജിന്റെ താന്തോന്നി മാര്‍ച്ച് 18ന്

പണക്കാരനും തെറിച്ച പയ്യനുമായ വടക്കന്‍വീട്ടിലെ കൊച്ചുകുഞ്ഞ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി താന്തോന്നിയില്‍ അവതരിപ്പിയ്ക്കുന്നത്. പൃഥി ആരാധകരെ ഹരം കൊള്ളിയ്ക്കുന്ന രീതിയിലാണ് നവാഗത സംവിധായകന്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് താന്തോന്നി ഒരുക്കിയിരിക്കുന്നത്.
തെലുങ്ക് ഗ്ലാമര്‍ താരം ഷീല നായികയാവുന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മരയ്ക്കാര്‍ ഫിലിംസാണ്. മായാബസാറിന് ശേഷം ഷീല അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്. സുരാജ് വെഞ്ഞാറമ്മൂട്, ജഗതി ശ്രീകുമാര്‍, സാദ്ദിഖ്, സുരേഷ് കൃഷ്ണ, അംബിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
ഏറെക്കാലത്തിന് ശേഷം പ്രശസ്ത ഗായകന്‍ ഉദയഭാനു ആലപിയ്ക്കുന്ന ഒരു ഗാനവുമായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പൃഥ്വിയും സിനിമയില്‍ ഒരു ഗാനം മൂളുന്നുണ്ട്. സൂപ്പര്‍താരമാകാന്‍ കോപ്പുകൂട്ടുന്ന പൃഥ്വിയെ സംബന്ധിച്ചിടത്തോളം താന്തോന്നിയുടെ വിജയം ഏറെ നിര്‍ണായകമാണ്.


Click it and Unblock the Notifications











