»   » എന്തുവന്നാലും ബിക്കിനിയിടില്ല; തൃഷ

എന്തുവന്നാലും ബിക്കിനിയിടില്ല; തൃഷ

Posted By:
Subscribe to Filmibeat Malayalam
Trisha
തൃഷ ബിക്കിനിയണിയുന്നുവെന്ന വന്‍ പ്രാധാന്യത്തോടെയാണ് ചലച്ചിത്രലോകം കൊണ്ടാടിയത്. എന്നാല്‍ ഇപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ ബിക്കിനിയിട്ട് അഭിനയിക്കുന്ന കാര്യം പരിഗണിച്ചിട്ടേയില്ലെന്നാണ് തൃഷ ഇപ്പോള്‍ പറയുന്നത്.

മലയാളത്തില്‍ ദിലീപ്-നയന്‍താര ജോഡികള്‍ അഭിനയിച്ച ബോഡി ഗാര്‍ഡിന്റെ തെലുങ്ക് പതിപ്പില്‍ തൃഷ ബിക്കിനിയിട്ട് അഭിനയിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ഇതിനായി താരം 25ലക്ഷം അധികം ആവശ്യപ്പെട്ടുവെന്നും, അത് നല്‍കി തൃഷയെക്കൊണ്ട് ബിക്കിനിയണിപ്പിക്കാന്‍ നിര്‍മ്മാതാവ് തയ്യാറായി എന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്തായാലും ബിക്കിനി വാര്‍ത്തകള്‍ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായതോടെ തൃഷ രംഗത്തുവരുകയാണ് ഉണ്ടായത്. ബിക്കിനിയണിയുന്ന പ്രശ്‌നമില്ല, സിനിമയില്‍ എനിയ്ക്ക് എന്റേതായ ഒരു സ്ഥാനമുണ്ട്. ഓരോ ചിത്രത്തിലും എന്ത് വേഷം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള കഴിവൊക്കെ എനിയ്ക്കുണ്ട്. എന്റെ ഇമേജ് കാത്ത് സൂക്ഷിക്കാന്‍ എനിയ്ക്കറിയാം-തൃഷ പറയുന്നു.

ബോഡിഗാര്‍ഡും അതിന്റെ തമിഴ് പതിപ്പായ കാവലനും കണ്ട ഏതൊരാള്‍ക്കും ആ സിനിമയില്‍ ഒരു ബിക്കിനിവേഷമുള്ള സീനിന് സ്‌കോപ്പില്ലെന്ന് പെട്ടെന്നു മനസിലാവുമെന്നും തൃഷ പറയുന്നു. സ്വപ്‌നത്തിലെ പാട്ടുസീനായാല്‍പോലും അതിനുള്ള സാധ്യതയില്ല. നായകനും നായികയ്ക്കും തുല്യപ്രാധാന്യമുള്ള, സുന്ദരമായൊരു പ്രണയകഥയാണ് ബോഡി ഗാര്‍ഡ്- താരം പറഞ്ഞു.

പക്ഷേ ഇതൊക്കെ എത്രകണ്ടിരിക്കുന്നുവെന്ന ഭാവത്തിലാണ് പാപ്പരാസികള്‍, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞ എത്രയോ താരങ്ങള്‍ ബിക്കിനി അണിഞ്ഞുവരെ അഭിനയിച്ചിട്ടുണ്ടെന്നും ഒടുക്കം തൃഷയും ഈ വഴിയ്ക്കുതന്നെ വരുമെന്നുമാണ് ഇവര്‍ പറയുന്നത്.

English summary
Actress Trisha denying that they ever wore a two-piece on screen. The latest rumour doing the rounds in Tollywood circles is that Trisha will soon be seen in a bikini in her coming Tollywood flick

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam