സംവിധാനത്തിന് വിനീത് ബ്രേക്കിടുന്നു

ആദ്യം ഗായകനും പിന്നെ നടനും ഇപ്പോള്‍ സംവിധായകനുമായി മാറിയ താരം പക്ഷേ അടുത്തൊന്നും ഒരു സിനിമയും സംവിധാനം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ്.
ഇക്കാര്യത്തില്‍ ബോളിവുഡിലെ നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറെയാണ് വിനിത് മോഡലാക്കുന്നത്. ഫര്‍ഹാനെ അനുകരിച്ച് രണ്ടു കൊല്ലത്തേക്ക് ഇനി സംവിധാനമൊന്നും വേണ്ടെന്ന നിലപാടിലാണ് ഈ യുവകലാകാരന്‍.
അതേ സമയം രാജേഷ് ആര്‍ പിള്ള സംവിധാനം ചെയ്യുന്ന ട്രാഫിക്കില്‍ അഭിനയിക്കാമെന്ന് വിനീത് സമ്മതിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനും വിനീതും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. വീനിതിന്റെ അച്ഛന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
കുഞ്ചാക്കോ ബോബന് ട്രാഫിക്ക് ബോബി സഞ്ജയ് വിനീത് ശ്രീനിവാസന് സംവിധാനം bobby sanjay direction kunchacko boban traffic vineeth sreenivasan


Click it and Unblock the Notifications