സൗന്ദര്യയെ മറന്നോ....

By Soorya Chandran

ബാംഗ്ലൂര്‍: സൗന്ദര്യയെ മറന്നു പോയോ നമ്മുടെ സിനിമ ലോകം. സിനിമാലോകം മറന്നാല്‍ പോലും രാഷ്ട്രീയക്കാര്‍ സൗന്ദര്യയെ മറക്കാന്‍ പാടില്ല. പ്രത്യേകിച്ച് ഈ തിരഞ്ഞെടുപ്പ് വേളയില്‍. അതും ഏപ്രില്‍ 17 ന്.

തെന്നിന്ത്യന്‍ നായികയായിരുന്ന സൗന്ദര്യ, മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്താണ് വിമാനം തകര്‍ന്ന് വീണ്ട് സൗന്ദര്യ ഒരു പിടി ചാരമായത്. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്.

Soundarya

ബെജെപിക്കൊപ്പമായിരുന്നു സൗന്ദര്യ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവം. അതിനിടെയായിരുന്നു 2004 ഏപ്രില്‍ 17 ന് ഉച്ചക്ക് 11.30 ഓടെയാണ് സൗന്ദര്യയുമായി പറന്നുയര്‍ന്ന ചാര്‍ട്ടേഡ് വിമാനം തീപിടിച്ച് തകര്‍ന്ന് വീണത്. സൗന്ദര്യയുടെ രാഷ്ട്രീയത്തിനപ്പുറത്തേക്ക് സിനിമ പ്രേമികളെ മുഴുവന്‍ ദു:ഖത്തിലാക്കിയ സംഭവം ആയിരുന്നു അത്.

തെലുങ്ക് സിനിമയായിരുന്നു സൗന്ദര്യയുടെ തട്ടകം. കന്നഡ, തമിഴ്, മലയാളം, ബോളിവുഡ് സിനിമകളിലും സൗന്ദര്യ സാന്നിധ്യം അറിയിച്ചിരുന്നു. യാത്രക്കാരുടെ ശ്രദ്ധക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ രണ്ട് സിനിമകള്‍ മാത്രം മതി മലയാളിക്ക് സൗന്ദര്യയെ ഓര്‍ക്കാന്‍.

യാദൃശ്ചികമായിരിക്കാം... 10 വര്‍ഷത്തിനിപ്പുറം മറ്റൊരു ഏപ്രില്‍ 17 നാണ് കര്‍ണാടകത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഒരു പക്ഷേ ജീവിച്ചിരുന്നിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തുറുപ്പ് ചീട്ടുകളില്‍ ഒന്നാകുമായിരുന്നു സന്ദര്യ എന്ന സൗന്ദര്യ റാണി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X