»   » 100 ഡെയ്‌സ് ഓഫ് ലൗവ്വിന്റെ പ്രൊമോഷന്‍ വേദിയില്‍ കണ്‍മണി ജോഡികള്‍, കണ്ടാല്‍ ആരും പറഞ്ഞു പോകും..

100 ഡെയ്‌സ് ഓഫ് ലൗവ്വിന്റെ പ്രൊമോഷന്‍ വേദിയില്‍ കണ്‍മണി ജോഡികള്‍, കണ്ടാല്‍ ആരും പറഞ്ഞു പോകും..

Posted By: ഭദ്ര
Subscribe to Filmibeat Malayalam

100 ഡെയ്‌സ് ഓഫ് ലൗ തെലുങ്ക് മൊഴിമാറ്റ ചിത്രത്തിന്റെ പ്രെമോഷന്‍ വേദിയില്‍ ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും എത്തിയപ്പോള്‍ വീണ്ടും ഗോസിപ്പിനുള്ള ഇടം തുറന്നു വരികയാണ്.

മലയാളത്തില്‍ വിജയം കൊയ്ത ചിത്രം തെലുങ്കില്‍ മൊഴിമാറ്റം ചെയ്യുകയാണ്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങ് സംഘടിപ്പിച്ചത്.

അടുത്തിടെ ദുല്‍ഖര്‍ സല്‍മാനെയും നിത്യയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോസ് പോസ്റ്റ് ചെയ്തത്.

ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കിംവദന്തി നിഷേധിച്ച് നിത്യ മേനോന്‍

ഹൈദരാബാദില്‍ സംഘടിപ്പിച്ച പ്രൊമോഷന്‍ ചടങ്ങിലെ ഫോട്ടോസ് കാണൂ...

തെലുങ്കിലെ പ്രൊമോഷന്‍ ചടങ്ങില്‍


100 ഡെയ്‌സ് ഓഫ് ലൗ തെലുങ്കിലെ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുത്ത ദുല്‍ഖറും നിത്യ മേനോനും.

ഹിറ്റ് പ്രണയ ജോഡികള്‍


മലയാളത്തിലെയും തമിഴിലെയും ഹിറ്റ് പ്രണയ ജോഡികള്‍ തെലുങ്കിലും പ്രണയിക്കാന്‍ പോകുകയാണ്.

ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍


ഇരുവരും ഒന്നിച്ച ഉസ്താദ് ഹോട്ടല്‍, 100 ഡെയ്‌സ് ഓഫ് ലൗ, ഓ കാതല്‍ കണ്‍മണി എന്നീ ചിത്രങ്ങള്‍ മികച്ച വിജയം കൈവരിച്ചിരുന്നു.

ഓ കാതല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷം


ഓ കാതല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരെയും തമ്മിലുള്ള ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയത്.

സര്‍വ്വസാധാരണമാണ് എന്ന് പറഞ്ഞ് തള്ളി കളയുകയായിരുന്നു


ഗോസിപ്പുകള്‍ സിനിമയില്‍ സര്‍വ്വസാധാരണമാണ് എന്ന് പറഞ്ഞ് തള്ളി കളയുകയായിരുന്നു നിത്യയും ദുല്‍ഖറും.

ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത ഫോട്ടോസ്


ഹൈദരാബാദില്‍ സംഘടിപ്പിച്ച ചടങ്ങിന്റെ ഫോട്ടോസ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ദുല്‍ഖര്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യാന്‍ കാരണം


നിത്യയുമൊത്തുള്ള ഗോസിപ്പുകളെ പേടിക്കുന്നില്ല എന്നതിന്റെ തെളിവാണോ ദുല്‍ഖര്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യാന്‍ കാരണം.

ന്യൂ ജെന്‍ പ്രണയ ജോഡികള്‍


മലയാളത്തിലും തമിഴിലും നിരവധി പ്രണയ ജോഡികള്‍ വന്നു പോയെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിത്ത ന്യൂ ജെന്‍ പ്രണയ ജോഡികള്‍ ഇവര്‍ തന്നെയാണ്.

ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് കണ്ടാല്‍


ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് കണ്ടാല്‍ പാപ്പരാസികള്‍ അടുത്ത ഗോസിപ്പ് പ്രചരിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തന്റെ പോസ്റ്റിലൂടെ നന്ദി അറിയിച്ചു


ചിത്രത്തിന് പുറകില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് ദുല്‍ഖര്‍ തന്റെ പോസ്റ്റിലൂടെ നന്ദി അറിയിച്ചു.

English summary
100 Days of Love Telugu Press Meet Stills

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam