ദുല്‍ഖറിനെ നിത്യ പ്രണയിക്കുമോ...? കാണൂ
ദുല്‍ഖര്‍ സല്‍മാനെയും നിത്യ മേനോനെയും താര ജോഡികളാക്കി കമലിന്റെ മകന്‍ ജാനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബാംഗ്ലൂരില്‍ വച്ച് ഒരു ദിവസം അവിചാരിതമായി നായകന്‍ നായികയെ കണ്ടുമുട്ടുന്നതോടെയാണ് 100 ഡെയ്‌സ് ഓഫ് ലവ് ആരംഭിക്കുന്നത്.
പിന്നീട് നായിക ആരാണെന്നറിയാനുള്ള അന്വേഷണമാണ്. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. എനിക്കിതുവരെ പ്രണയത്തിന്റെ അനുഭവമുണ്ടായിട്ടില്ലെന്നും, അങ്ങനെ വന്നാല്‍ ഞാന്‍ പ്രണയത്തില്‍ വിശ്വസിയ്ക്കുമെന്നും നായിക പറയുന്നു. 100 ദിവസം കൊണ്ട് നിത്യയും ദുല്‍ഖറും പ്രണയത്തിലാവുമോ എന്നതാണ് ചോദ്യം.

ജാനുസ് മുഹമ്മദ് തന്നെയാണ് 100 ഡെയ്‌സ് ഓഫ് ലവ്വിന് തിരക്കഥയൊരിക്കിയിരിക്കുന്നതും. വിനീത്, ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്, ജാക്കോബ് ഗ്രിഗറി, രാഹുല്‍ മാധവ്, പ്രവീണ, അഭിരാമി സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
പ്രതീഷ് വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് മേനോനാണ്. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. മാര്‍ച്ച് 20 ന് ചിത്രം തിയേറ്ററുകളിലെത്തും


Click it and Unblock the Notifications











