തന്റെ സിനിമ കോപ്പിയടിയല്ലെന്ന് കമലിന്റെ മകന്‍
കൊച്ചി: തന്റെ ആദ്യ സംവിധാന സംരഭമായി 100 ഡെയ്‌സ് ഓഫ് ലവിനെതിരെ ഓണ്‍ലൈനിലൂടെ പരക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ കമലിന്റെ മകന്‍ ജനുസ് മുഹമ്മദ് രംഗത്തെത്തി. സിനിമയ്ക്ക് അടുത്തകാലത്തായി ഇറങ്ങിയ ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രവുമായി സാമ്യമുണ്ടെന്നും, പണമില്ലാത്തതിനാല്‍ സിനിമ നിര്‍ത്തിവച്ചിരിക്കുകയാണെന്നുമായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്തകള്‍.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
എന്നാല്‍ ഇവയെല്ലാം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു സിനിമയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന് പറയുന്നത് സിനിമ കണ്ടശേഷമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍മയുണ്ടോ ഈ മുഖം എന്ന സിനിമയുമായി യാതൊരു സാമ്യവും തന്റെ ചിത്രത്തിനില്ലെന്ന് ജനുസ് വ്യക്തമാക്കി. തന്റെ സിനിമയുടെ കഥ, തിരക്കഥ, ആഖ്യാനം എന്നിവയെല്ലാം തികച്ചും വ്യത്യസ്തമാണെന്ന് ജനുസ് ഉറപ്പുനല്‍കുന്നു.

സിനിമ നീട്ടിവെച്ചത് നടീനടന്മാരുടെ തിരക്കുമൂലമാണെന്നും അദ്ദേഹം വിശദീകരിച്ചു. മണിരത്‌നം ചെയ്യുന്ന പുതിയ ചിത്രത്തിലും തന്റെ സിനിമയിലെ നായികാ നായകന്മാരായ ദുല്‍ഖല്‍ സല്‍മാനും നിത്യാ മേനോനുമാണ് അഭിനയിക്കുന്നത്. ഒക്ടോബറില്‍ തുടങ്ങിയ ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ ഉടന്‍ തന്റെ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കും.
45 ദിവസം നീണ്ടതായിരുന്നു ആദ്യ ഷെഡ്യൂള്‍. അടുത്തത് ജനവരിയില്‍ ആരംഭിക്കും. സാമ്പത്തിക പ്രശ്‌നം ഇതുവരെ സിനിമയെ അലട്ടിയിട്ടില്ല. മാത്രമല്ല, സാധാരണ മലയാളം സിനിമയ്ക്ക് താങ്ങാവുന്ന ബഡ്ജറ്റില്‍മാത്രമാണ് തന്റെ സിനിമയെന്നും ജനുസ് പറഞ്ഞു. സിനിമയ്‌ക്കെതിരായ വാര്‍ത്തകളുടെ ഉറവിടങ്ങള്‍ എവിടെനിന്നാണെന്ന് തനിക്കെറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications