മലയാള ചിത്രങ്ങള്‍ ചെലവ് കുറഞ്ഞവ
മലയാള ചിത്രങ്ങള്‍ ചെലവ് കുറഞ്ഞവ
ഒക്ടോബര്‍ 01, 2002
ബഹ്റിന്‍: മലയാള ചിത്രങ്ങള്‍ നിര്‍മിക്കുന്നത് വേഗത്തിലും ചെലവ് കുറച്ചുമാണെങ്കിലും നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു.
50 ലക്ഷം രൂപ കൊണ്ട് മലയാളത്തില്‍ ചിത്രം നിര്‍മിക്കാം. മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് തന്നെ ഇത്രയും ചെലവ് വരും. മറ്റ് ഭാഷകളിലെ ചിത്രങ്ങള്‍ ചിത്രീകരണത്തിന് മാസങ്ങളും ഒരു വര്‍ഷം വരെയും എടുക്കുമ്പോള്‍ മലയാളചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 25 ദിവസം മതി.
കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് മലയാള ചിത്രങ്ങള്‍ ഒരുക്കുന്നത്. ഒരു വലിയ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മലയാള ചിത്രങ്ങള്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്.
ഇപ്പോഴും സിനിമ കാണുന്നത് താന്‍ ആസ്വദിക്കുന്നുണ്ട്. സിനിമ കഴിഞ്ഞാല്‍ കൂടുതല്‍ പ്രിയം സംഗീതത്തോടാണ്- ക്യാപ്റ്റന്‍ രാജു പറഞ്ഞു. ബഹ്റിനില്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ക്യാപ്റ്റന്‍ രാജു.


Click it and Unblock the Notifications