ബോയ്ഫ്രണ്ടില്‍ നീലന്‍ വിവാദം
ബോയ്ഫ്രണ്ടില്‍ നീലന്‍ വിവാദം
ഒക്ടോബര്‍ 1, 2005
ആലുവ കൂട്ടക്കൊലയ്ക്ക് സമാനമായ സംഭവങ്ങള്‍ സിനിമയില്‍ സൃഷ്ടിച്ച് രാക്ഷസരാജാവിലൂടെ ഒരു വിവാദമുയര്‍ത്താന്‍ ശ്രമിച്ച വിനയന്‍ കോളിളക്കം സൃഷ്ടിച്ച മറ്റൊരു സമകാലീന സംഭവം തന്റെ പുതിയ സിനിമയില്‍ പ്രയോജനപ്പെടുത്തുന്നു. ചിത്രീകരണം നടന്നുവരുന്ന ബോയ്ഫ്രണ്ടില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെയും ഐഎഎസ് ഓഫീസര്‍ നളിനി നെറ്റോയെയും കേന്ദ്രീകരിച്ചുണ്ടായ ലൈംഗികാപവാദ കേസിനെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണത്രെ വിനയന്‍ ഒരുക്കിയിരിക്കുന്നത്.
നളിനി നെറ്റോയുമായി സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി ഗോപാലസ്വാമിയാണ്. ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രിയായി അഗസ്റിനുമെത്തുന്നു.
ഒരു കോളജ് വിദ്യാര്‍ഥിയും യൗവനം നഷ്ടപ്പെട്ടിട്ടില്ലാത്ത അവന്റെ അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ബോയ്ഫ്രണ്ട് പറയുന്നത്. ലക്ഷ്മി ഗോപാലസ്വാമിയുടെ മകനായി മണിക്കുട്ടന്‍ വേഷമിടുന്നു. മണിക്കുട്ടന്‍ ഉള്‍പ്പെട്ട ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരായി അഭിനയിക്കുന്നത് ശ്രീനിവാസനും ജഗദീഷുമാണ്.
അത്ഭുതദ്വീപിനു ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ ഹണി, മധുമതി എന്നിവരാണ് നായികമാര്‍.


Click it and Unblock the Notifications