നയന്‍താര നാഗാര്‍ജുനൊപ്പം തെലുങ്കില്‍

By Staff

നയന്‍താര നാഗാര്‍ജുനൊപ്പം തെലുങ്കില്‍
ഒക്ടോബര്‍ 1, 2005

സൂപ്പര്‍താരങ്ങളുടെ നായികയായി പേരേടുത്തിട്ടുള്ള നടിയാണ് നയന്‍താര. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം എന്നീ സൂപ്പര്‍താരങ്ങളോടൊപ്പം മാത്രം അഭിനയിച്ചിട്ടുള്ള നയന്‍താര തമിഴില്‍ രജനീകാന്തിന്റെ നായികയായി. പിന്നാലെ കമലഹാസന്റെ ചിത്രത്തിലും അഭിനയിച്ചു. മലയാളത്തില്‍ നിന്നും തമിഴിലേക്കും പിന്നീട് തെലുങ്കിലേക്കും കടന്ന നയന്‍താര അവിടെയും സൂപ്പര്‍താരങ്ങളുടെ നായികയാണ്.

തെലുങ്കിലെ നയന്‍താരയുടെ ആദ്യചിത്രം സൂപ്പര്‍താരം വെങ്കിടേഷിനൊപ്പമായിരുന്നു. ലക്ഷ്മി എന്ന ആദ്യതെലുങ്ക് ചിത്രത്തിനു ശേഷം നയന്‍താര വീണ്ടും തെലുങ്കിലെത്തുന്നത് മറ്റൊരു സൂപ്പര്‍താരത്തിന്റെ നായികയായാണ്. നാഗാര്‍ജുനോടൊപ്പമാണ് തന്റെ രണ്ടാമത്തെ തെലുങ്കു ചിത്രത്തില്‍ നയന്‍താര അഭിനയിക്കുന്നത്.

ചിത്രീകരണം നടന്നുവരുന്ന ശ്രീരാമദാസു പൂര്‍ത്തിയാക്കിയതിനു ശേഷം നാഗാര്‍ജുന്‍ നയന്‍താരയോടൊപ്പമുള്ള പുതിയ ചിത്രം ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തും. കാമാക്ഷി മൂവിയുടെ ബാനറില്‍ നാഗാര്‍ജുനയുടെ അടുത്ത സുഹൃത്തായ ഡി.ശിവപ്രസാദ്റെഡ്ഢിയാണ് ചിത്രം നിര്‍മിക്കുന്നത്.

അസിന്‍, മീരാജാസ്മിന്‍ തുടങ്ങിയവരാണ് നേരത്തെ തെലുങ്കില്‍ കഴിവു തെളിയിച്ച മലയാള നടിമാര്‍. അസിന്‍ തെലുങ്കില്‍ ഒന്നാം നിര നടിയായി പേരെടുത്തതിനു ശേഷമാണ് തമിഴിലെത്തിയതെങ്കില്‍ തമിഴിലും തെലുങ്കിലും ഒരു പോലെ സജീവമാണ് മീരാ ജാസ്മിന്‍. തമിഴിന്റെ പ്രിയനടിയായി പേരെടുത്തതിനു ശേഷം ഇവര്‍ക്കു പിന്നാലെ നയന്‍താരയും തെലുങ്ക് പ്രേക്ഷകരുടെ മനം കവരാനൊരുങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X