മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന പ്രജ
മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന പ്രജ
ഒക്ടോബര്‍ 02, 2000
പത്തു വര്‍ഷത്തിനു ശേഷം മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു. ജോഷിയും തിരക്കഥാകൃത്ത് രണ്‍ജി പണിക്കരും സംയുക്തമായി നിര്‍മ്മിക്കുന്ന പ്രജയില്‍.
രണ്‍ജി പണിക്കര്‍ തന്നെയാണ് പ്രജയുടെ തിരക്കഥ തയ്യാറാക്കുന്നത്. കേരള രാഷ്ട്രീയം പ്രമേയമാക്കി നിര്‍മ്മിക്കുന്ന ഈ ചിത്രം ഒക്ടോബര്‍ 20 തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
പത്തു വര്‍ഷം മുമ്പ് നിര്‍മ്മിച്ച നമ്പര്‍ 20 മദ്രാസ് മെയില്‍ ആണ് മോഹന്‍ലാല്‍ അഭിനയിച്ച ഒടുവിലത്തെ ജോഷി ചിത്രം. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ജനുവരി ഒരു ഓര്‍മ്മ വമ്പന്‍ ഹിറ്റായിരുന്നു.
അതേസമയം ജോഷി സംവിധാനം ചെയ്ത പുതിയ മമ്മൂട്ടി ചിത്രം ദുബായ് പ്രദര്‍ശനത്തിനു തയ്യാറായിക്കഴിഞ്ഞു.


Click it and Unblock the Notifications