സര്‍ക്കാര്‍ ദാദയില്‍ ജയറാം, നവ്യ

By Staff

സര്‍ക്കാര്‍ ദാദയില്‍ ജയറാം, നവ്യ
ഒക്ടോബര്‍ 02, 2004

ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സര്‍ക്കാര്‍ ദാദയില്‍ ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവ്യാ നായരാണ് നായിക.

ജയറാമിന്റെ നായികയായി നവ്യാ നായര്‍ അഭിനയിക്കുന്നത് ആദ്യമായാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചിട്ടുള്ള നവ്യാ നായര്‍ സര്‍ക്കാര്‍ ദാദയിലൂടെ മറ്റൊരു സീനിയര്‍ നടന്റെ നായികയാവുന്നു. ചതുരംഗത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച നവ്യാനായര്‍ സേതുരാമയ്യര്‍ സിബിഐയില്‍ മമ്മൂട്ടിയുടെ അനന്തിരവളായാണ് വേഷമിട്ടത്.

നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

മണി ഷൊര്‍ണൂരിന്റേതാണ് രചന. മയിലാട്ടം, ഗ്രീറ്റിംഗ്സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മണി ഷൊര്‍ണൂര്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് സര്‍ക്കാര്‍ ദാദ. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍.

അപര്‍ണാ ഫിലിംസിന്റെ ബാനറില്‍ കല്ലിയൂര്‍ ശശിയാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X