»   » സത്യം തെലുങ്കിലേക്ക്

സത്യം തെലുങ്കിലേക്ക്

Posted By:
Subscribe to Filmibeat Malayalam

സത്യം തെലുങ്കിലേക്ക്
ഒക്ടോബര്‍ 02, 2004

പൃഥ്വിരാജിന് യുവ ആക്ഷന്‍ഹീറോ പട്ടം നല്‍കിയ വിനയന്റെ സത്യം തെലുങ്കില്‍ റീമേക്ക് ചെയ്യുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച പൊലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ തെലുങ്കില്‍ അഭിനയിക്കുന്നത് സുമന്ത് ആണ്.

വിനയന്‍ തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായ സത്യം തെലുങ്ക്, തമിഴ് സിനിമകളിലേതു പോലുള്ള ചേരുവകള്‍ ചേര്‍ത്തൊരുക്കിയ ചിത്രമാണ്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വിജയമാവുമെന്നാണ് വിനയന്റെ കണക്കുകൂട്ടല്‍.

വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ആണ് ഇതിനുമുമ്പ് തെലുങ്കില്‍ റീമേക്ക് ചെയ്ത ചിത്രം. ഇത് വിജയമായിരുന്നു. തമിഴ് ചിത്രങ്ങള്‍ പലതും തെലുങ്കിലേക്ക് റീമേക്ക് ചെയ്യാറുണ്ടെങ്കിലും മലയാളചിത്രങ്ങള്‍ക്ക് തെലുങ്ക് പതിപ്പൊരുക്കുന്നത് വിരളമാണ്. ഫോര്‍ ദി പീപ്പിള്‍ ആണ് ഒടുവിലായി തെലുങ്കിലേക്ക് റീമേക്ക് ചെയ്ത മലയാളചിത്രം. മലയാളചിത്രത്തിന്റെ സംവിധായകനായ ജയരാജ് തന്നെയാണ് തെലുങ്ക് റീമേക്കും ഒരുക്കിയത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X