ദിലീപ് ചിത്രം മൗര്യന്‍
ദിലീപ് ചിത്രം മൗര്യന്‍
ഒക്ടോബര്‍ 2, 2005
സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സ്ഥാനം പിടിച്ചതിനു ശേഷം ജോഷി, പ്രിയദര്‍ശന്‍ തുടങ്ങിയ സീനിയര്‍ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ ദിലീപ് ഇപ്പോള്‍ ഒരു ചുവടുമാറ്റത്തിലാണ്. മികച്ച കഥയും കഥാപാത്രവുമാണെങ്കില്‍ നവാഗതര്‍ക്കും ഡേറ്റ് നല്‍കാമെന്ന തീരുമാനത്തിലാണ് ദിലീപ് ഇപ്പോള്‍.
നവാഗതനായ ജയസൂര്യയുടെ ചിത്രത്തിലാണ് ഇപ്പോള്‍ ദിലീപ് അഭിനയിച്ചുവരുന്നത്. ദിലീപ് ഒരു അത്ലറ്റായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിനു ശേഷം മറ്റൊരു നവാഗതനു കൂടി ദിലീപ് ഡേറ്റ് നല്‍കി. രാജ് ബാബു എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് നായകനാവുന്നത്.
മൗര്യന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ഉദയ്കൃഷ്ണ-സിബി കെ. തോമസ് ടീമാണ്. ദിലീപിന്റെ ചിത്രങ്ങള്‍ക്കു ഏറ്റവും കൂടുതല്‍ തിരക്കഥയെഴുതിയിട്ടുള്ളത് ഇവരാണ്. സിഐഡി മൂസ, വെട്ടം, റണ്‍വേ, കൊച്ചിരാജാവ് തുടങ്ങിയ ഒരു പിടി ചിത്രങ്ങള്‍ക്കു ശേഷം ഒരിക്കല്‍ കൂടി ഇവര്‍ ദിലീപ് ചിത്രത്തിനായി രചന നിര്‍വഹിക്കുന്നു.
സൂപ്പര്‍സ്റാര്‍ ഫിലിംസിന്റെ ബാനറില്‍ മഹിയാണ് ചിത്രം നിര്‍മിക്കുന്നത്. വിശദമായ താരനിര്‍ണയം നടന്നുവരുന്നതേയുള്ളൂ.


Click it and Unblock the Notifications