»   » ബിജു വര്‍ക്കിയുടെ ഫാന്റത്തില്‍ മമ്മൂട്ടി

ബിജു വര്‍ക്കിയുടെ ഫാന്റത്തില്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

ബിജു വര്‍ക്കിയുടെ ഫാന്റത്തില്‍ മമ്മൂട്ടി
ഒക്ടോബര്‍ 03, 2001

ബിജു വര്‍ക്കി സംവിധാനം ചെയ്യുന്ന ഫാന്റം എന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു. മുംബൈയിലെ സിനിമാ രംഗത്ത് സ്റണ്ട് മാസ്ററായി പ്രവര്‍ത്തിച്ചതിനു ശേഷം ഒരു മലയോര ഗ്രാമത്തിലെത്തുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിച്ച ഭീതിയില്‍ കഴിയുന്ന ഗ്രാമത്തിലെ പാവങ്ങളുടെ അടുത്തേക്ക് ഒരു രക്ഷകനെ പോലെയെത്തുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്.

ബിജു വര്‍ക്കിയുടെ മൂന്നാമത്തെ ചിത്രമാണ് ഫാന്റം. വാചാലം, ദേവദാസി എന്നിവയാണ് ബിജു വര്‍ക്കിയുടെ മുന്‍ചിത്രങ്ങള്‍.

മമ്മൂട്ടി തന്നെ നായകനായ വിനയന്റെ ദാദാസാഹിബിന്റെ തിരക്കഥയിലൂടെ ചലച്ചിത്രരംഗത്തെത്തിയ എസ്.സുരേഷ്ബാബുവാണ് ഫാന്റത്തിന് തിരക്കഥ രചിക്കുന്നത്.

ദേജാവുഎന്നഇംഗ്ലീഷ ് ചിത്രം സംവിധാനം ചെയ്ത് അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധ നേടിയ ബിജുവിശ്വനാഥ് ആണ് ക്യാമറക്ക് പിന്നില്‍. അപര്‍ണ സില്‍വര്‍ ഇമേജസിന്റെ ബാനറില്‍ ഡോ.വി.എസ്.സുധാകരന്‍ ചിത്രം നിര്‍മിക്കുന്നു.

ഒരു പുതുമുഖമാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്. നെടുമുടി വേണു, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, കാവേരി, ബിന്ദു പണിക്കര്‍, കെ.പി.എ.സി. ലളിത, മഞ്ജുപിള്ള തുടങ്ങിയവരും അഭിനയിക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X