twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീശമാധവന്‍ വിജയത്തില്‍ നിന്ന് വിജയത്തിലേയ്ക്ക്

    By Staff
    |

    മീശമാധവന്‍ വിജയത്തില്‍ നിന്ന് വിജയത്തിലേയ്ക്ക്
    ഒക്ടോബര്‍ 03, 2002

    വിജയത്തിന്റെ കൊടി പാറിച്ച് മീശമാധവന്‍ പ്രദര്‍ശനം തുടരുകയാണ്. 100 ദിവസം തികയ്ക്കാനുള്ള നീക്കത്തിലാണ് മീശമാധവന്‍. 80 ദിവസം പൂര്‍ത്തിയാക്കി കഴിഞ്ഞു.ചിത്രം 150 ദിവസം പൂര്‍ത്തിയാക്കിയാലും അതിശയിയ്ക്കാനില്ലെന്നാണ് ചലച്ചിത്ര വൃത്തങ്ങളിലെ വര്‍ത്തമാനം.

    കഴിഞ്ഞ കുറെ കാലമായി ചിത്രങ്ങള്‍ ഒന്നും തന്നെ 25 ദിവസം പോലും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് ഈ വിജയം. ഒരേ തീയറ്ററല്‍ തന്നെ 80 ലേറെ ദിവസം ഓടിയാണ് നേട്ടം കൊയ്തിരിയ്ക്കുന്നത്. മാത്രമല്ല കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കാനായി കൂടുതല്‍ പ്രിന്റുകള്‍ ഉണ്ടാക്കിയിരിയ്ക്കുകയാണ് നിര്‍മ്മാതാവ്.

    ഒട്ടേറെ തയ്യാറെടുപ്പുകളോടെ നിര്‍മ്മിച്ച ചലച്ചിത്രമാണ് മീശ മാധവന്‍. അതിന്റെ ഗുണം ചിത്രത്തിന് ഉണ്ടാവുകയും ചെയ്തു. തിരക്കഥ പൂര്‍ത്തിയാകാതെ ഷൂട്ടിംഗ് തുടങ്ങുക ഇപ്പോള്‍ മലയാള ചലച്ചിത്ര ലോകത്തെ പതിവാണ്. എന്നാല്‍ മീശമാധവന്‍ വളരെ നേരത്തേതന്നെ തിരക്കഥ പൂര്‍ത്തിയാക്കി വിജയത്തിനുള്ള എല്ലാ ചേരുവകളും ഉണ്ടെന്ന് ഉറപ്പാക്കി തുടങ്ങിയ ശേഷം മാത്രം തുടങ്ങിയ ചിത്രമാണ്. എങ്കിലും ഇത്ര നല്ല പ്രതികരണം പ്രതീക്ഷിച്ചില്ല. തരക്കേടില്ലാത്ത ലാഭം മാത്രമേ പ്രതീക്ഷിച്ചുള്ളു.

    കഥ മെച്ചപ്പെടുത്താനും തിരക്കഥ കുറ്റമറ്റതാക്കാനും ഒരു വര്‍ഷമാണ് എടുത്തത്. കാലത്തിന്റെ മാറ്റമനുസരിച്ച് വേണ്ട ചേരുവകളും ഉള്‍പ്പെടുത്തി. രണ്ട് മാസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. പക്ഷേ റിലീസ് ദിവസം അല്പം വൈകി. എങ്കിലും പറഞ്ഞ ദിവസത്തിന് മുമ്പ് തന്നെ റിലീസ് ചെയ്തു.

    ഒന്നര കോടി മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. 80 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഒന്‍പത് കോടി രൂപ പിരിഞ്ഞ് കിട്ടിയിരുന്നു. പല തീയറ്ററുകളും നേരത്തേ നിശ്ചയിച്ചതനുസരിച്ച് ചിത്രം പിന്‍വലിച്ചെങ്കിലും അടുത്ത ചിത്രം പൊളിഞ്ഞതുകൊണ്ട് വീണ്ടും മീശമാധവന്‍ തന്നെ പ്രദര്‍ശിപ്പിച്ചു.

    വര്‍ഷങ്ങള്‍ക്ക് മുമ്പ് കിലുക്കവും ചിത്രവും മറ്റും നേടിയ വിജയമാണ് മീശമാധവന്‍ നേടിയിരിയ്ക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X