റാഫി-മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ പൃഥ്വിരാജ്

By Staff

റാഫി-മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ പൃഥ്വിരാജ്
ഒക്ടോബര്‍ 03, 2003

റാഫി മെക്കാര്‍ട്ടിന്‍ ഉടനെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍.

നേരത്തെ ദിലീപ് നായകനായി ചതിയന്‍ ചന്തു എന്ന ചിത്രം സംവിധാനം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ പ്രിയദര്‍ശന്റെ ദിലീപ്- മോഹന്‍ലാല്‍ ചിത്രം ഉടനെ തുടങ്ങുന്നതിനാല്‍ ദിലീപിന്റെ ഡേറ്റ് കിട്ടാന്‍ കാത്തിരിയ്ക്കേണ്ടിവരും.ഇതാണ് ഉടനെ മറ്റൊരു ചിത്രം തുടങ്ങാന്‍ റാഫി-മെക്കാര്‍ട്ടിനെ പ്രേരിപ്പിച്ചത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റാഫി-മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. റാഫി-മെക്കാര്‍ട്ടിന്‍ ഒടുവില്‍ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണം എന്ന ചിത്രം വന്‍കളക്ഷന്‍ നേടിയിരുന്നു.

ചിത്രത്തിന്റെ പേര് കച്ചറ പാര്‍ട്ടീസ് എന്നാണ്. ആദ്യമായാണ് പൃഥ്വിരാജ് ഒരു റാഫി-മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X