ദാദാസാഹിബില്‍ മമ്മൂട്ടിയുടെ നായിക ആതിര
ദാദാസാഹിബില്‍ മമ്മൂട്ടിയുടെ നായിക ആതിര
ഒക്ടോബര്‍ 04, 2000
ദാദാസാഹിബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് വിനയന്‍ പരിചയപ്പെടുത്തുന്ന പുതുമുഖ നായികയാണ് ആതിര. ഡബിള്‍ റോളില്‍ അഭിനയിക്കുന്ന മമ്മൂട്ടിയുടെ യുവകഥാപാത്രത്തിന്റെ നായികയായാണ് ആതിര ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കഥപാത്രത്തിന്റെ പേരും ആതിര എന്നു തന്നെ - ആതിര വാരസ്യാര്‍.
ഇതിനകം ഒട്ടേറെ പരസ്യചിത്രങ്ങളില്‍ ആതിര അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ബോളിവുഡ് നായിക താബുവിനെയായിരുന്നു ആതിരവാരസ്യാരുടെ വേഷത്തിനായി ആദ്യം വിനയന്‍ കണ്ടിരുന്നത്. താബുവിന്റെ അസൗകര്യമാണ് ആതിരക്ക് നറുക്കു വീഴാന്‍ സഹായിച്ചത്.
എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ എം.എ. ഹിസ്ററി വിദ്യാര്‍ത്ഥിനിയായ ആതിരക്ക് നൃത്തവും നല്ല വശമാണ്.
സര്‍ഗ്ഗം സ്പീഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കബീറാണ് ദാദാ സാഹിബ് നിര്‍മ്മിക്കുന്നത്. ഒറ്റപ്പാലത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications