തുളസീദാസ് ചിത്രത്തില്‍ ദിലീപ്-മന്യ
തുളസീദാസ് ചിത്രത്തില്‍ ദിലീപ്-മന്യ
ഒക്ടോബര്‍ 04, 2001
തുളസിദാസ് സംവിധാനം ചെയ്യുന്ന മൊഹബത്തില്‍ ദിലീപ് നായകനാവുന്നു. ജോക്കറിലൂടെ ശ്രദ്ധയയായ മന്യയാണ് ദിലീപിന്റെ നായികയായി അഭിനയിക്കുന്നത്.
ഏറെ കാലത്തിന് ശേഷം ഇളയരാജ മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.
ഉദയകൃഷ്ണയും സിബി കെ. തോമസും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് സത്യസായി ക്രിയേഷന്‍സാണ്.
കലാഭവന്‍ മണി, ജഗതി, ഹരിശ്രീ അശോകന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications