കലാഭവന്‍ മണിയ്ക്ക് തിരക്കിന് കുറവില്ല
കലാഭവന്‍ മണിയ്ക്ക് തിരക്കിന് കുറവില്ല
ഒക്ടോബര്‍ 04, 2002
കലാഭവന്‍ മണി തമിഴില്‍ വില്ലനായി വിലസുകയാണെങ്കിലും മലയാളത്തില്‍ മണിയ്ക്ക് സിനിമയ്ക്ക് കുറവൊന്നുമില്ല.
മിത്രം, വല്ലഭന് പുല്ലും ആയുധം എന്നിവയാണ് കലാഭവന്‍ മണിയുടെ പുതിയ ചിത്രങ്ങള്‍. മിത്രത്തില്‍ ഒരു നാടന്‍ പാട്ട് ഗായകനായിട്ട് പ്രധാന റോളിലാണ് മണി. തമിഴിലെ കല്പനശ്രീയാണ് മിത്രത്തില്‍ കലാഭവന്‍ മണിയുടെ ഒപ്പം അഭിനയിയ്ക്കുന്നത്. മലയാളത്തിലെ പ്രധാന കോമടി നടീ നടന്മാരെല്ലാം ഈ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, മാള അരവിന്ദന്‍, സലിം കുമാര്‍, കല്പന എന്നിവരാണ് ഇവര്‍.
ചിത്രത്തിന്റെ രചനയും സംവിധാനവും രാംദാസാണ്.
വല്ലഭന് പുല്ലും ആയുധം
മണിയുടെ മറ്റൊരു ചിത്രമായ വല്ലഭന് പുല്ലും ആയുധം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചുകഴിഞ്ഞു. ഇതിലും കോമടി നടന്മാര്‍ക്ക് കുറവില്ല. ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, നവാസ് മാമുക്കോയ, മച്ചാന്‍ വര്‍ഗ്ഗീസ്, സുജാ കാര്‍ത്തിക, ബിന്ദു പണിയ്ക്കര്‍, കനകലത എന്നിവരാണ് അഭിനേതാക്കള്‍, മാമി സെഞ്ചുറിയാണ് സംവിധായകന്‍.


Click it and Unblock the Notifications