കാവ്യാ മാധവന് പുതിയ നായകന്‍
കാവ്യാ മാധവന് പുതിയ നായകന്‍
ഒക്ടോബര്‍ 04, 2002
കാവ്യാ മാധവന്‍ പ്രേമാഭിഷേകത്തില്‍ പുതിയ നായകനോടൊപ്പം അഭിനയിയ്ക്കുന്നു. കൈരളി ടി വിയില്‍ അവതാരകനായി പ്രത്യക്ഷപ്പെടുന്ന സന്തോഷ് പാലിയാണ് ഇതില്‍ കാവ്യയുടെ നായകന്‍. ജോസ് തോമസാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.
ചിത്രത്തിന്റെ ആറ് പാട്ടുകള്‍ തൃശൂരിലെ ചേതനാ സ്റുഡിയൊവില്‍ റെക്കോഡ് ചെയ്ത് കഴിഞ്ഞു. യുസഫ് അലി കേച്ചേരിയാണ് ഗാനങ്ങള്‍ രചിച്ചിരിയ്ക്കുന്നത്. സംഗീത സംവിധാനം ജയചന്ദ്രനും.
കാവ്യാ മാധവനൊപ്പം വസുന്ധരാ ദാസും ഈ ചിത്രത്തിലുണ്ട്. ഇന്നസന്റ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, നെടുമുടി വേണു എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
ഉദയ് കൃഷ്ണനും സിബി കെ തോമസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിയ്ക്കുന്നത്.ഗുരുവായൂരിലാണ് ഷുട്ടിംഗ്.


Click it and Unblock the Notifications