കുള്ളന്‍മാരുടെ അത്ഭുതദ്വീപ്

By Staff

കുള്ളന്‍മാരുടെ അത്ഭുതദ്വീപ്
ഒക്ടോബര്‍ 04, 2004

മുന്നൂറോളം കുള്ളന്‍മാര്‍ അഭിനയിക്കുന്ന ചിത്രം. ഇന്ത്യന്‍ സിനിമയില്‍ ഇത്തരമൊരു ചിത്രം ആദ്യമായിട്ടായിരിക്കും. വിനയനാണ് അപൂര്‍വമായ സവിശേഷതയുള്ള ഈ ചിത്രമൊരുക്കുന്നത്.

പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് നീങ്ങിക്കഴിഞ്ഞ വിനയന്റെ കുള്ളന്‍സിനിമയുടെ പേര് അത്ഭുതദ്വീപ് എന്നാണ്. സത്യത്തിന് ശേഷം വിനയന്‍ ഒരുക്കുന്ന ചിത്രമാണിത്.

മുന്നൂറോളം കുള്ളന്‍മാരില്‍ നൂറ്റമ്പതോളം പേരെ വിനയന്‍ കണ്ടെത്തിക്കഴിഞ്ഞു. ഇവരില്‍ എഴുപതോളം പേര്‍ മാത്രമേ മലയാളികളായുള്ളൂ. മറ്റുള്ളവരെല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സിനിമയില്‍ അഭിനയിക്കുന്നതിനായി കൂടുതല്‍ കള്ളന്‍മാരെ ഉത്തരേന്ത്യയില്‍ നിന്നും മറ്റും എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

കുള്ളന്‍മാരായ സ്ത്രീകളും പുരുഷന്‍മാരും മാത്രം താമസിക്കുന്ന ഒരു ദ്വീപിന്റെ കഥയാണ് വിനയന്‍ അത്ഭുതദ്വീപില്‍ പറയുന്നത്. ലക്ഷദ്വീപിലേക്ക് പോകുന്ന ഒരു കപ്പല്‍ തകര്‍ന്ന് പുറംലോകത്തുനിന്നുള്ള ഏതാനും പേര്‍ ഈ ദ്വീപിലെത്തുന്നതോടെയുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതല്‍.

കുള്ളന്‍മാരോടൊപ്പം മലയാളത്തിലെ ഏതാനും പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ നായകന്‍ പൃഥ്വിരാജാണ്. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, വെളളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനയന്റെ തുടര്‍ച്ചയായ നാലാമത്തെ ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാവുന്നത്.

ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ജഗദീഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു പ്രണയകഥ സമാന്തരമായി പറയുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

ചിത്രത്തിന്റെ രചന സംവിധായകന്റേതു തന്നെ. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് എം. ജയചന്ദ്രനാണ്. ഗള്‍ഫ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൗലോസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X